സ​ക്കീ​ർ ഹു​സൈ​ൻ വി​ള​വെ​ടു​ത്ത നെ​ൽ​ക്ക​തി​രു​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം

ഔ​ഷ​ധ ഗു​ണ​മു​ള്ള നെ​ൽ വി​ത്തി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​നാ​യി സ​ക്കീ​ർ ഹു​സൈ​ൻ

കൊ​ല്ല​ങ്കോ​ട്: ഔ​ഷ​ധ​ഗു​ണ​മു​ള്ള നെ​ൽ വി​ത്തി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​നാ​യി സ​ക്കീ​ർ ഹു​സൈ​ൻ. കൊ​ല്ല​ങ്കോ​ട്ടി​ൽ പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​ർ സ​ക്കീ​ർ ഹു​സൈ​ന്റെ ‘കു​ടി​ലി​ടം’ സ​ന്ദ​ർ​ശി​ക്കാ​തെ പോ​കാ​റി​ല്ല. അ​ത്ര​ക്കും പ​ച്ച​പ്പ് നി​റ​ഞ്ഞ പാ​ട​ശേ​ഖ​ര​മാ​ണ് നെ​ടു​മ​ണി​യി​ലേ​ത്. 12 ഏ​ക്ക​റി​ല​ധി​കം വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് അ​ന്യം​നി​ന്നു​പോ​കു​ന്ന ഒ​ട്ടേ​റെ ഔ​ഷ​ധ​ഗു​ണ​മു​ള്ള നെ​ൽ വി​ത്ത​ന​ങ്ങ​ൾ കൃ​ഷി ചെ​യ്ത് അ​വ​യെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​നാ​യ സ​ക്കീ​ർ ഹു​സൈ​ൻ.

അ​സം, ഛത്തീ​സ്ഗ​ഡ്, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ത്തി​ന​ങ്ങ​ളാ​യ അ​സം ബ്ലാ​ക്ക്, രാം​ലി, ചി​നൂ​ർ ക​ല്യാ​ണി വ​യ​ല​റ്റ്, നാ​സ​ർ ബാ​ത്ത്, കാ​ല ബ​ട്ടി, കാ​കി ശാ​ല എ​ന്നി​വ​യും വി​ത്തി​റ​ക്കി വി​ജ​യി​ച്ചി​ട്ടു​ണ്ട്. 12 ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യി​ൽ ര​ണ്ട് ഏ​ക്ക​ർ ഔ​ഷ​ധ ഇ​ന​ങ്ങ​ളും 10 ഏ​ക്ക​റി​ൽ ഉ​മ ഇ​ന​വും ആ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. പ്ലാ​സ്റ്റി​ക്ക് ഉ​പ​യോ​ഗ​ത്തി​നെ​ത്തി​രെ നി​ര​ന്ത​രം ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​വ​രു​ന്ന സ​ക്കീ​ർ ഹു​സൈ​ൻ ത​ന്റെ കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് നി​ര​വ​ധി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പാ​ഠ​ങ്ങ​ളും ന​ൽ​കി​വ​രു​ന്നു​ണ്ട്. 

Tags:    
News Summary - Zakir Hussain becomes the protector of medicinal rice seeds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.