വി​ള​വൊ​രു​ക്കം പ​ദ്ധ​തി കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ. ഷെ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വി​ള​വൊ​രു​ക്കം പ​ദ്ധ​തി​ക്ക് തു​ട​ക്കം

കാ​ഞ്ഞി​ര​പ്പ​ള്ളി: ജൈ​വ ഭ​ക്ഷ്യ​വി​ള​ക​ളു​ടെ ഉ​ൽ​പാ​ദ​ന വ​ർ​ധ​ന, ക​ർ​ഷ​ക​പ​ക്ഷ വി​പ​ണി ഇ​ട​പെ​ട​ൽ എ​ന്നീ ല​ക്ഷ്യ​ങ്ങ​ളു​മാ​യി ആ​ന​ക്ക​ല്ല് ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ വി​ള​വൊ​രു​ക്കം വി​പ​ണി​യി​ലെ ക​രു​ത​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

മേ​ൽ​ത്ത​രം ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം, ശാ​സ്ത്രീ​യ കൃ​ഷി​മു​റ​ക​ളു​ടെ പ്ര​ചാ​ര​ണം, ശ​രി​യാ​യ വി​പ​ണി ഇ​ട​പെ​ട​ൽ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​ന​ക്ക​ല്ല് കാ​രി​ക്ക​ൽ പാ​പ്പ​ച്ച​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്ന് ജൈ​വ കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ. ഷെ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു പ​ടി​ഞ്ഞാ​റേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​നാ​യി. ക്ല​ബ് ര​ക്ഷാ​ധി​കാ​രി ജോ​ളി മ​ടു​ക്ക​ക്കു​ഴി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി​ജോ മോ​ൾ ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ഡി​ൻ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി​ജു ച​ക്കാ​ല​യി​ൽ, ക്ല​ബ് സെ​ക്ര​ട്ട​റി കെ.​ആ​ർ. സ​ന്തോ​ഷ്, എ​ൻ. സോ​മ​നാ​ഥ​ൻ, സ​ണ്ണി വെ​ട്ട​ത്ത്, ജോ​ർ​ജ് കൊ​ച്ചു​പ​റ​മ്പി​ൽ, റെ​ജി പ​ടി​ഞ്ഞാ​റേ​മു​റി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Launch of the expansion project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.