ഇരിട്ടി: വന്യമൃഗങ്ങളുടെയും ക്വാറികളുടെയും മറ്റും നിരന്തരമായ ശല്യവും ബുദ്ധിമുട്ടുകളും സഹിക്കവയ്യാതെ വന്നപ്പോള്‍ മലയിറങ്ങിയ തെക്കേടത്ത് റജിയും കുടുംബവും എടൂരിലെത്തി കൃഷിയില്‍ വ്യാപ്തരായി മണ്ണിനെ പൊന്നാക്കുകയാണ്.അയ്യങ്കുന്ന് പഞ്ചായത്തിലെ വാണിയപ്പാറയില്നിന്നാണ് റജിയും കുടുംബവും മൂന്നു വര്‍ഷം മുമ്പ് കാട്ടാനകളുടെയും പന്നികളുടെയും മറ്റും നിരന്തരമായ ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ ജീവിതസമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് എടൂരില്‍ എത്തിയത്. വാണിയപ്പാറയില്‍ 11 ഏക്കറോളം വരുന്ന മലയിലെ സ്ഥലം വിറ്റാണ് എടൂരില്‍ വീടും സ്ഥലവും വാങ്ങി കൃഷിയില്‍ ഏര്‍പ്പെട്ടത്. നാല് ഏക്കര്‍ സ്ഥലത്തെ കാലാവധി കഴിഞ്ഞ റബറും കാടുകളും വെട്ടിമാറ്റിയാണ് കൃഷിയിറക്കാന്‍ തയാറായത്. രണ്ട് ഏക്കറോളം സ്ഥലത്ത് ആയിരത്തോളം കവുങ്ങുകളും നൂറോളം പയ്യാനിമരങ്ങളും വെച്ചുപിടിപ്പിച്ചു. കൂടാതെ പച്ചക്കറി ഉള്‍പ്പെടെയുള്ള വിവിധതരം കൃഷികളും. മരച്ചീനി കൃഷിയില്‍ ഇക്കുറി നല്ല വിളവാണ് ലഭിച്ചതെന്ന് റജി പറഞ്ഞു. കുറ്റ്യാടി, ബിന്‍സി എന്നീ ഇനത്തിൽപെട്ട തെങ്ങുകളാണ് വെച്ചത്.
കുരുമുളക് വള്ളി പടര്‍ത്താന്‍ പി.വി.സി പൈപ്പുകളാണ് മെച്ചപ്പെട്ടതെന്ന് പറയുമ്പോള്‍ അതില്‍നിന്നെല്ലാം മാറി ആയിരത്തോളം വരുന്ന പയ്യാനി മരങ്ങളാണ് തന്റെ വീടിനുമുന്നില്‍ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. കുരുമുളക് വള്ളികള്‍ക്ക് കയറിപ്പറ്റാന്‍ മരങ്ങള്‍തന്നെയാണ് നല്ലതെന്നുറപ്പിച്ചുപറയുന്നു റജി. കൃഷിക്കാവശ്യമായ എല്ലാ കാര്യങ്ങളും സ്വയം വഹിക്കേണ്ടുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.