മൂ​ട്ടി​ൽ​പ​ഴം

വേ​രു മു​ത​ൽ ശി​ഖ​രം വ​രെ മരത്തിൽ ചു​മ​ന്നു​ കു​ല​ച്ചു​നി​ൽ​ക്കും; കൗതുക കാഴ്ചയേകി 'മൂട്ടിൽപഴം'

മൂ​വാ​റ്റു​പു​ഴ: വേ​രു മു​ത​ൽ ശി​ഖ​രം വ​രെ മ​ര​ത്തി​ൽ മു​ഴു​വ​ൻ ചു​മ​ന്നു​തു​ടു​ത്ത്​ കു​ല​ച്ചു​നി​ൽ​ക്കു​ന്ന പ​ഴ​ങ്ങ​ൾ. ഇ​ത് മൂ​ട്ടി​ൽ പ​ഴം. പ​ശ്ചി​മ​ഘ​ട്ട വ​ന​മേ​ഖ​ല​യി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന മൂ​ട്ടി​ൽ​പ​ഴം നാ​ട്ടി​ൻ​പു​റ​ത്ത് വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ് ആ​വോ​ലി പ​നേ​ലി​ൽ പി.​ജെ. മാ​ത്യു. മ​ണ്ണി​ന് തൊ​ട്ടു​മു​ക​ളി​ൽ മു​ത​ൽ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​ഴു​വ​ൻ പ​ഴ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ലാ​ണ് ഇ​തി​ന് ഈ ​പേ​രു വ​ന്ന​ത്.

മൂ​ട്ടി​പ്പു​ളി, കാ​ട്ടു​നെ​ല്ലി എ​ന്നൊ​ക്കെ പ്രാ​ദേ​ശി​ക​മാ​യി പ​ല പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​പ​ഴ​ത്തി​ന് പു​ളി​യും മ​ധു​ര​വും ച​വ​ർ​പ്പും കൂ​ടി​യ രു​ചി​യാ​ണ്. അ​ധി​കം ക​ട്ടി​യി​ല്ലാ​ത്ത പു​റം​തോ​ട് നീ​ക്കം​ചെ​യ്ത് ഉ​ള്ളി​ലെ മാം​സ​ള ഭാ​ഗ​മാ​ണ് ക​ഴി​ക്കേ​ണ്ട​ത്. ര​ണ്ടോ മൂ​ന്നോ കാ​യ​ക​ളു​ടെ ആ​വ​ര​ണ​മാ​യാ​ണ് ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മാം​സ​ള ഭാ​ഗ​മു​ള്ള​ത്. വൈ​റ്റ​മി​ൻ-​സി യു​ടെ ക​ല​വ​റ​യാ​യ ഇ​വ ശ​രീ​രോ​ഷ്മാ​വ് കു​റ​ച്ച്​ ദ​ഹ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും ര​ക്ത ശു​ദ്ധീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യും.

ഇ​വ​യു​ടെ പു​റം തോ​ടു​ൾ​പ്പെ​ടെ അ​ച്ചാ​റി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​ണ്ട്. വൈ​ൻ, ജ്യൂ​സ് പോ​ലു​ള്ള ഉ​പ​യോ​ഗ​വു​മു​ണ്ട്. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് ക​ര​ടി, മാ​ൻ, കു​ര​ങ്ങ് തു​ട​ങ്ങി​യ​വ​യ്ക്ക് ഏ​റെ ഇ​ഷ്ട​മാ​ണ് മൂ​ട്ടി​പ്പ​ഴം. മ​രം നി​റ​യെ ചു​വ​ന്ന ബ​ൾ​ബു പോ​ലെ തെ​ളി​ഞ്ഞു​തി​ള​ങ്ങി നി​ൽ​ക്കു​ന്ന പ​ഴം കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.

Tags:    
News Summary - Mootilpazham is a curious sight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.