അമിതമായ നന പാടില്ല; കറ്റാർവാഴ നടുമ്പോൾ ശ്രദ്ധിക്കേണ്ടത്..

ആരോഗ്യത്തിനും സൗന്ദര്യത്തിനും മുൻപന്തിയിലാണിന്ന് കറ്റാർ വാഴ. സൗന്ദര്യവർധനയ്ക്കായി ഉപയോഗിക്കുന്നതുകൊണ്ടുതന്നെ വീടുകളിൽ എല്ലാവരും ഇപ്പോൾ വളർത്തുന്നുണ്ട്. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ഔഷധഗുണങ്ങളുമുള്ള ഈ സസ്യം സോപ്പ്,​ ക്രീം എന്നിവയിൽ ചേർക്കാറുണ്ട്. വിപണിയിൽ ഡിമാന്റുള്ള ഈ സസ്യം വളർത്താൻ എളുപ്പമാണ്.

ദിവസവും ആറുമണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം കറ്റാർവാഴ നടാൻ. മുമ്പ് വളർത്തിയെടുത്ത ചെടിയ്ക്ക് താഴെയുള്ള കിളിർപ്പുകൾ നട്ടാണ് സാധാരണ നടാറുള്ളത്. നല്ല ചകിരിച്ചോറ് മിക്സ് ചെയ്ത മണ്ണിൽ നട്ടാൽ മികച്ച രീതിയിൽ വളരും. വളപ്രയോഗം നടത്തിയില്ലെങ്കിലും വളരുന്നതുകൊണ്ടും അധികം വളം നൽകേണ്ടതില്ല. എന്നാലും ചാണകപ്പൊടി ഇടയ്ക്ക് അടിവളമായി നൽകിയാൽ വരൾച്ച ഇല്ലാതാക്കാൻ സഹായിക്കും.

നനയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. വെള്ളം അധികമായാലോ കെട്ടിക്കിടന്നാലെ ചെടി ചീഞ്ഞുപോകാൻ സാധ്യതയേറെയാണ്. ഇലയുടെ അറ്റം ബ്രൗൺ നിറത്തിലാകുന്നതാണ് വെള്ളം തികയാത്തതിന്റെ അടയാളമാണ്. നനവ് അധികരിച്ചാൽ കറുത്ത പുള്ളിക്കുത്തുകൾ പ്രത്യക്ഷമാകും. അതുകൊണ്ട് മിതമായ നനയാണ് എപ്പോഴും ഉചിതം. പഴത്തോലും മുട്ടത്തോടും പൊടിച്ച് ഇടയ്ക്ക് നൽകുന്നത് വളർച്ചയ്ക്ക് ഫലപ്രദമാണ്. മൂന്ന് മാസംകൊണ്ട് തന്നെ നല്ല രീതിയിൽ വളരും. കീടരോഗബാധയൊന്നും ഈ ചെടിക്ക് അധികം ബാധിക്കാത്തതിനാൽ ഒരു ചെടിയിൽനിന്ന് അഞ്ചുവർഷം വരെ വിളവെടുക്കാം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ചെടി നന്നായി വളരാൻ ദിവസവും 4 മുതൽ 6 മണിക്കൂർ വരെ നേരിട്ടോ അല്ലാതെയോ ഉള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക
  • കറ്റാർവാഴയിൽ കൂടുതൽ വെള്ളമൊഴിക്കുന്നത് വേരുകൾ അഴുകിപ്പോകാൻ കാരണമാകും. മണ്ണിലെ ഈർപ്പം പൂർണ്ണമായി ഉണങ്ങിയ ശേഷം മാത്രം വെള്ളമൊഴിക്കുക. സാധാരണയായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനച്ചാൽ മതിയാകും
  • ചട്ടിയിലാണ് നടുന്നതെങ്കിൽ അടിയിൽ വെള്ളം വാർന്നുപോകാൻ ദ്വാരങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുക. മണലും മണ്ണും ചാണകപ്പൊടിയും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നത് വെള്ളക്കെട്ട് ഒഴിവാക്കാൻ സഹായിക്കും
Tags:    
News Summary - Avoid excessive watering; Things to keep in mind when planting aloe vera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.