മെഴുക്കുപുരട്ടി മുതൽ കൊണ്ടാട്ടം വരെ ഉണ്ടാക്കാം, ചുമക്കും ഛർദ്ദിക്കും ആശ്വാസം; നിസാരനല്ല ചുണ്ടങ്ങ..

വഴുതനയോട് സാദൃശ്യമുളള ഇലകളുമായി, അധികം പൊക്കത്തിൽ വളരാത്ത സസ്യമാണ് ചുണ്ടങ്ങ. നാട്ടിൻപുറങ്ങളിലെല്ലാം ഒരു കാലത്ത് സുലഭമായി കാണപ്പെട്ടിരുന്ന ഇനം. പ്രത്യേക പരിചരണമോ വളമോ ഒന്നും തന്നെ ഈ സസ്യത്തിന്‍റെ വളർച്ചക്ക് ആവശ്യമില്ല. വെളളവും വെളിച്ചവും കിട്ടിയാൽ താനെ വളരുന്ന സസ്യം.

വട്ടത്തിലുളള ചെറിയ കുഞ്ഞൻകുരുവാണ് ഭക്ഷ്യയോഗ്യമായത്. ചുണ്ടങ്ങയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുളളതാണ്. 365 ദിവസവും കായ ലഭ്യമാകുന്നതാണ്.പലതരം ചുണ്ടങ്ങകളുണ്ട്.

ഇളംവയലറ്റ് നിറമുളള പൂക്കളുളള പുണ്യാഹ ചുണ്ടയും, വെളള പൂക്കളുളള പുത്തരി ചുണ്ടയും. ചുണ്ടങ്ങയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളൊരിക്കലും അത് പാഴാക്കികളയില്ല, തൈ വളർത്തുക തന്നെ ചെയ്യും.

ചുണ്ടങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

-ചുമക്കും ആസ്തമക്കും ഛർദിക്കും ഔഷധമായി ഉപയോഗിക്കുന്നു

-പ്രമേഹം നിയന്ത്രിക്കും

-രക്തസമ്മർദം കുറക്കും

-നീരിളക്കത്തിനും മൂത്രാശയ രോഗങ്ങൾക്കും ഉത്തമം

-കുട്ടികളിലെ വിര ശല്യത്തിന് പരിഹാരം

-രക്തക്കുറവുളളവർക്കും വിളർച്ചയുളളവർക്കും ചുണ്ടങ്ങ നല്ലതാണ്

-ദഹനത്തിന് ഉത്തമം

-ത്വക്ക് രോഗങ്ങൾക്കും ദന്ത രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു

ചുണ്ടങ്ങ ഉപയോഗിച്ച് വിവിധതരം വിഭവങ്ങൾ ഉണ്ടാക്കാം

അധികം മൂപ്പെത്താത്ത കായകളാണ് വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാറുളളത്. ചില വിഭവങ്ങൾ തയാറാക്കുന്ന വിധം വിവരിക്കാം..

-ചുണ്ടങ്ങ ഉപ്പേരി/മെഴുക്ക് പുരട്ടി

വെളിച്ചെണ്ണയിൽ വഴറ്റിയെടുത്ത സവാളയിലേക്ക് ചതച്ച് കുരുകളഞ്ഞ ചുണ്ടങ്ങയും ഉപ്പും മുളകും മസാലയും ചേർത്ത് വേവിച്ചാൽ മെഴുക്ക് പുരട്ടി തയാർ. ഇതിലേക്ക് തേങ്ങ ചിരകിയതും ഇടാവുന്നതാണ്.

-ചുണ്ടങ്ങ കൊട്ടാട്ടം

ചതച്ച് കുരുകളഞ്ഞ ചുണ്ടങ്ങ ഉപ്പിട്ട് വേവിച്ച് വെയിലത്ത് ഉണക്കിയാൽ കൊട്ടാട്ടമായി .ദിവസങ്ങളോളം ഇത് ഉപയോഗിക്കാവുന്നതാണ്.

ചുണ്ടങ്ങ വറ്റൽ, ചുണ്ടങ്ങ പച്ചടി, ചുണ്ടങ്ങ പുളിക്കറി, ചുണ്ടങ്ങ മസാലയിട്ട് വറുത്തത്... അങ്ങനെ അനവധി വിഭവങ്ങൾ ഈ ഇത്തിരി കുഞ്ഞൻ കായ ഉപയോഗിച്ച് തയാറാക്കാവുന്നതാണ്.

Tags:    
News Summary - Know the benefits of a little eggplant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.