വർഷം മുഴുവൻ മുളക് ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി...

പച്ചക്കറിയൊന്നും കൃഷി ചെയ്യാത്തവരുടെ വീടുകളിലടക്കം  മുളക് ചെടികൾ കാണാറുണ്ട്. അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്തതാണ് മുളക് എന്നത് മാത്രമല്ല ഇതിന് കാരണം, മുളക് ഈസിയായി നട്ടുമുളപ്പിച്ചെടുക്കാമെന്നതാണ്. ചെറിയ ശ്രദ്ധ മാത്രം മതി. അത്യുൽപാദ ശേഷിയുടെ വിത്തുകൾ മാര്‍ക്കറ്റിൽ ലഭ്യമാണ്. ഇതൊന്നുമില്ലെങ്കിൽ വീട്ടിൽ വാങ്ങുന്ന വറ്റൽ മുളകിൽനിന്ന് വിത്തെടുത്ത് പാകിയാലും മതി.

  • മുളക് ചെടി എപ്പോഴും നീർവാർച്ചയുള്ള ഇളക്കമുള്ള മണ്ണിലായിരിക്കണം.
  • മണ്ണൊരുക്കുമ്പോൾ ട്രൈക്കോഡെർമ നൽകുന്നത് വേര് ചീയലിന് ഗുണം ചെയ്യും.
  • ചെടി വളർച്ചയുടെ ആദ്യ ഘട്ടത്തിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ആഴ്ചയിലൊരിക്കൽ നേർപ്പിച്ച് ഒഴിച്ചുകൊടുക്കാം.
  • ചെടി വളർന്നുവരുമ്പോൾ കൂമ്പ് നുള്ളിക്കൊടുക്കണം. ശിഖിരങ്ങൾ നിറയാന്‍ ഇത് ഉപകരിക്കും.
  • മാസത്തിൽ ഒരു തവണയെങ്കിൽ മണ്ണ് ചെറുതായി ഇളക്കി അര് സ്പൂൺ ഡോളോമൈറ്റ് വിതറുക. ശേഷം രണ്ടുദിവസം നന്നായി നനക്കുക.
  • ചാണകമോ ആട്ടിന്‍ കാഷ്ഠമോ കൂടെ ചാരവും ഒരേ അളവിലെടുത്ത് മിക്സ് ചെയ്ത് അരപ്പിടി വീതം വിതറിക്കൊടുക്കുക.
  • കൃത്യമായി വിളവെടുക്കണം. എന്നാലേ പുതിയ പൂക്കള്‍ വരികയും ചെടി വളരുകയും ചെയ്യൂ.
Tags:    
News Summary - chili farming tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.