അടതാപ്പ് കഴിച്ചിട്ടുണ്ടോ?; കറി വെച്ചാൽ സൂപ്പർ ടേസ്റ്റിയായ ‘ഇറച്ചിക്കിഴങ്ങ്’ കൃഷി ചെയ്യാം...

കാണാൻ ഉരുളക്കിഴങ്ങ് പോലെയിരിക്കുന്ന കിഴങ്ങുവിളയാണ് അടതാപ്പ്. പണ്ട് നമ്മുടെ നാട്ടിൽ ഏറെ ഉണ്ടായിരുന്നു എന്ന് പഴയ കർഷകർ പറയാറുണ്ട്. ഇപ്പോൾ അധികമൊന്നും കാണാറില്ല. പാവപ്പെട്ടവന്‍റെ ഇറച്ചിക്കിഴങ്ങ് എന്നും എയർപൊട്ടറ്റോ എന്നുമെല്ലാം അടതാപ്പിനെ വിളിക്കാറുണ്ട്. പോഷക സമ്പുഷ്ടമാണ്. കാച്ചിൽ പോലെയുള്ള വള്ളിയാണ് ഇതിന്. ഉരുളക്കിഴങ്ങ് കറിവെക്കുന്ന പോലെ ഭക്ഷണത്തിന് തയാറാക്കുകയുമാവാം. കറിവെക്കുമ്പോൾ തൊലിയും പച്ച നിറമുള്ള ഭാഗവും ചെത്തിനീക്കണം.


  • മഴക്കാലം ആരംഭിക്കുമ്പോൾ കാച്ചിൽ നടന്നു രീതിയിൽ തന്നെ കുഴിയെടുത്ത് നടുക. ചാണകം അടിവളം നൽകി നടാം.
  • ചെടിയായാൽ ജൈവവളങ്ങളും ചപ്പുചവറുകളുമെല്ലാം നൽകാം
  • വള്ളികൾ മരങ്ങളിലോ പന്തലിട്ടോ പടർത്തുക
  • വള്ളികളിൽ 100 ഗ്രാം മുതൽ ഒന്നര കിലോ വരെ തുക്കമുള്ള കിഴങ്ങുകൾ ഉണ്ടാകും.
  • വളർച്ചയെത്തിയാൽ അടതാപ്പ് പറിച്ചെടുക്കാം. ചെടി മൂപ്പായി തണ്ട് ഉണങ്ങുമ്പോൾ പറിക്കുന്നതാണ് കൂടുതൽ നല്ലത്.
Tags:    
News Summary - Air Potato Malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.