എളുപ്പത്തിൽ നട്ടുമുളപ്പിച്ചെടുക്കാവുന്ന മുളക് തൈകൾക്ക് കൂടുതൽ ശ്രദ്ധ നൽകിയാൽ വർഷം മുഴുവൻ മുളക് ലഭിക്കും എന്ന് നേരത്തെ ഇവിടെ പറഞ്ഞിട്ടുണ്ട്. പക്ഷേ, മുളക് കൃഷി ചെയ്യുമ്പോൾ മിക്കവർക്കും സംഭവിക്കുന്ന ചില പിഴവുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. അക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ തൈ നശിക്കാതെ മുളകുകൾ നമ്മുടെ അടുക്കളയിലേക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാനാകും.
- കുമ്മായമിട്ട് ഒരുക്കിയ മണ്ണ് 15 ദിവസം വെച്ച ശേഷം തൈ നടുക. കുമ്മായത്തിനൊപ്പം ചാണകപ്പൊടിയടക്കം വളങ്ങൾ മണ്ണിൽ മിക്സ് ചെയ്യാതിരിക്കുക.
- ഒരു ഗ്രോ ബാഗിൽ കുറേ തൈകൾ നടരുത്. പരമാവധി മൂന്ന് തൈകൾ ഒരു ഗ്രോ ബാഗിൽ നടുക.
- 15 ദിവസം കൂടുമ്പോൾ സ്യൂഡോമൊണാസ് ഒഴിച്ചുകൊടുക്കുക
- ഹൈഡ്രജൻ പെറോക്സൈഡ് ഇടയ്ക്ക് തളിച്ചുകൊടുക്കുക
- ഒരു ചെടിയിൽ രോഗം ബാധിച്ചാൽ മറ്റു ചെടികളിലേക്ക് പകരാതിരിക്കാൻ രോഗം ബാധിച്ചവ പിഴുത് മാറ്റുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.