മൾബറിയുടെ ആരോഗ്യഗുണങ്ങൾ അറിയാം

മൾബറി മധുരമുളള പഴത്തിനും പട്ടുനൂൽ പുഴു വളർത്തലിനും പേരുകേട്ട സസ്യമാണെന്ന് നമുക്കറിയാം. എന്നാൽ മൾബറി പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങൾ നിങ്ങൾക്കറിയാമോ..വിറ്റാമിനുകളും ധാതുക്കളും ഫൈബറുകളും ആന്റിഓക്സിഡറ്റുകളും അടങ്ങിയ പോഷക സമൃദ്ധമായ പഴത്തിന് നിരവധി ഔഷധ ഗുണങ്ങളാണ് ഉളളത്.

അറിയാം ആരോഗ്യവശങ്ങൾ

ആന്റിഓക്സിഡറ്റുകൾ

ഫ്ലാവനോയിഡുകൾ, ആന്തോസയാനിൻ, വിറ്റാമിൻ സി എന്നിവ മൾബറിയിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ വളർച്ച കുറക്കുകയും പ്രായാധിക്യം വൈകിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യത്തിന്

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തത്തിന്‍റെ ഒഴുക്ക് മെച്ചപ്പെടുത്താനും മൾബറി സഹായിക്കുന്നു. ഇതിലൂടെ ഹൃദ്രോഗ സാധ്യത കുറയുന്നു.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

മൾബറിയിലുള്ള ഫൈബറും പ്രകൃതിദത്ത ഘടകങ്ങളും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

വിറ്റാമിൻ സി ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു

ഫൈബർ ദഹനം സുഗമമാക്കുകയും മലബന്ധം ഒഴിവാക്കുകയും കുടലാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

 രക്താരോഗ്യം മെച്ചപ്പെടുത്തുന്നു

ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ ചുവന്ന രക്താണുക്കളുടെ ഉൽപാദനം വർധിക്കുകയും അനീമിയ തടയാനും സഹായിക്കുന്നു.

മസ്തിഷ്‌കാരോഗ്യത്തിന് നല്ലത്

മൾബറിയിലെ ആന്റിഓക്‌സിഡന്റുകൾ മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിക്കുകയും ഓർമ്മശക്തി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നു

കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും പ്രായാധിക്യത്തെ തുടർന്ന് വരുന്ന കാഴ്ച പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

വാതരോഗത്തിന്

മൾബറി ശരീരത്തിലെ അണുബാധയും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

കാൻസർ സാധ്യത കുറക്കുന്നു

മൾബറിയിലെ ആന്റിഓക്‌സിഡന്റുകൾ കാൻസറിന് കാരണമായ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

കൃഷി രീതി

മൾബറി ചെടിയുടെ കമ്പുകൾ മുറിച്ചു നട്ടാണ് സാധാരണയായി പുതിയ ചെടികൾ വളർത്തുന്നത്. വെള്ളക്കെട്ടില്ലാത്ത ഏത് മണ്ണിലും ചെടി വളരും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതായിരിക്കും അനുയോജ്യം. ചെടി പടർന്നു പന്തലിക്കാതിരിക്കാൻ ഇടയ്ക്കിടെ കൊമ്പുകൾ വെട്ടി ഒതുക്കുന്നത് നല്ലതാണ്. ഇത് കൂടുതൽ പഴങ്ങൾ ഉണ്ടാവാൻ സഹായിക്കും.നട്ടാൽ വേഗത്തിൽ കിളിർക്കുകയും ആറ് മാസങ്ങൾ കൊണ്ട് കായ്ക്കൾ ഉണ്ടാവുകയും ചെയ്യും.

Tags:    
News Summary - Know the health benefits of mulberry fruit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.