ഒരു രൂപ ചെലവില്ലാതെ തയാറാക്കാം ഈ വളക്കൂട്ട്; അടുക്കളത്തോട്ടത്തിൽ തളിച്ചാൽ വൻ വിളവ് ഉറപ്പ്...

പ്രതീക്ഷിച്ച് കാത്തിരുന്നിട്ട് അടുക്കളത്തോട്ടത്തിലെ കീടശല്യവും പച്ചക്കറികൾ ആവശ്യത്തിന് വിളവ് നൽകാത്തതും പലരെയും നിരാശരാക്കാറുണ്ട്. എങ്കിലിതാ ചെലവൊന്നുമില്ലാതെ തയാറാക്കി അടുക്കളത്തോട്ടത്തിൽ പ്രയോഗിക്കാവുന്ന ഒരു വളക്കൂട്ടിനെക്കുറിച്ച് പറഞ്ഞുതരാം. പച്ചക്കറി ചെടികൾ തഴച്ചുവളരുന്നതിനും നല്ല കായ്ഫലങ്ങൾ ലഭിക്കുന്നതിനും മാത്രമല്ല കീടശല്യത്തിൽ നിന്ന് അടുക്കളത്തോട്ടം മുക്തമാകാനുമെല്ലാം ഇതുപയോഗിക്കാം.

  • തൊടികളിൽനിന്ന് ലഭിക്കുന്ന ധൃതരാഷ്ട്ര പച്ചയാണ് ആദ്യം ശേഖരിക്കേണ്ടത്. പടർന്നു കയറി ചെടികളെ നശിപ്പിക്കുന്ന കളയാണിത്. ഏറെ പൊട്ടാസ്യം അടങ്ങിയിരിക്കുന്ന കളയാണിത്.
  • ശീമക്കൊന്നയുടേയോ കണിക്കൊന്നയുടേയോ ഇലകളും എടുക്കുക
  • ഇവ ഒരു ഹാമർ കൊണ്ടോ കല്ലുകൊണ്ടോ ചതച്ച ശേഷം ബക്കറ്റിലിടുക
  • ബക്കറ്റിൽ വെള്ളമൊഴിക്കുക. ഒരു തേങ്ങയുടെ വെള്ളവും ഇതിലേക്ക് ഒഴിക്കുക
  • ഒരു പിടി വേപ്പിൻ പിണ്ണാക്ക് കൂടി ചേർക്കുക. നമ്മൾ തയാറാക്കുന്ന ലായനിയിൽ പുഴുക്കളുണ്ടാകാതിരിക്കാൻ ഇത് സഹായിക്കും
  • ഈ ലായനി ദിവസവും രണ്ടു തവണ ഇളക്കിക്കൊടുക്കുക
  • ഇത്തരത്തിൽ നാലു മുതൽ ഏഴു ദിവസം വരെ സൂക്ഷിക്കുക.
  • ശേഷം ഇതിന്‍റെ തെളി മാത്രം എടുത്ത് അഞ്ചിരട്ടി വെള്ളം കൂട്ടി പ്രയോഗിക്കാം.

ചെടികൾ തഴച്ചുവളരാനും കായ്ഫലത്തിനും ചെടികൾക്ക് ചുവട്ടിൽ ലായനി ഒഴിച്ചുകൊടുക്കുക. ചെടിയിൽ കീടാക്രമണം ഉണ്ടെങ്കിൽ ലായനി ഇലയിൽ തളിക്കുകയും ചെയ്യുക.

Tags:    
News Summary - fertilizer that is good for vegetables

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.