സുലൈമാൻ മേൽപത്തൂർ, ഡോ. നഹാസ് മാള, അക്ബർ ഖാൻ, സിദ്റതുൽ മുൻതഹ എന്നിവർക്ക് യൂത്ത് ഇന്ത്യ ഭാരവാഹികൾ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: പ്രവാസം, യുവത്വം, കുടുംബം എന്ന പ്രമേയത്തിൽ യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസ് വെള്ളിയാഴ്ച മഹ്ബൂലയിലെ ഇന്നോവ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. ഫാമിലി കൗൺസലിങ്, പൊതുസേമ്മളനം, ഇശൽ വിരുന്ന്, സമ്മാനദാനം എന്നിവ ഉണ്ടാകും.
ഉച്ചക്കുശേഷം ഒന്നിന് ആരംഭിക്കുന്ന ഫാമിലി കൗൺസലിങ് സെഷനോടെ സമ്മേളനത്തിന് തുടക്കമാവും. പ്രശസ്ത കൗൺസലറും സൈക്കോളജിസ്റ്റുമായ സുലൈമാൻ മേൽപത്തൂർ നേതൃത്വം നൽകും. ചോദ്യോത്തര സെഷനും ഉണ്ടാകും.
വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള ഉദ്ഘാടനം ചെയ്യും. സുലൈമാൻ മേൽപത്തൂർ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, കെ.ഐ.ജി പ്രസിഡന്റ് ശരീഫ് പി.ടി, യൂത്ത് ഇന്ത്യ പ്രസിഡന്റ് മെഹ്നാസ് മുസ്തഫ തുടങ്ങിയവർ പങ്കെടുക്കും.
പ്രമുഖ ഗായകരായ അക്ബർ ഖാൻ, സിദ്റതുൽ മുൻതഹ എന്നിവർ നേതൃത്വം നൽകുന്ന ഇശൽ വിരുന്നും ഉണ്ടാകും. സമ്മേളനത്തിൽ പങ്കെടുക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് സമ്മാനം നൽകും. സ്പോൺസർമാരായ ബദർ അൽ സമാ മെഡിക്കൽ സെന്റർ നൽകുന്ന ഗോൾഡ് കോയിൻ, 45 ദീനാറിന്റെ ഹെൽത്ത് പാക്കേജ്, പ്രിൻസസ് ട്രാവൽസ് നൽകുന്ന നാട്ടിലേക്കുള്ള വൺവേ ടിക്കറ്റ്, ബി.ഇ.സിയിൽ ഇടപാട് നടത്തിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 പേർ എന്നിവർക്ക് സമ്മാനം ഉണ്ടാകും. യൂത്ത് ഇന്ത്യ നടത്തിയ സമ്മർ ഇൻ കുവൈത്ത് -ഫോട്ടോഗ്രഫി മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.
സമ്മേളനത്തിൽ പങ്കെടുക്കാൻ യൂത്ത് ഇന്ത്യ പ്രവർത്തകരെ ബന്ധപ്പെടാം. ഫർവാനിയ- 9605 4101/+91 96059 40132, റിഗായി- 51502515, ജലീബ്- 6669 7852, സാൽമിയ- 6673 0353, ഫഹാഹീൽ- 65760706, അബുഹാഫില- 98733472, മംഗഫ്- 90095814.
കുവൈത്തിൽ എത്തിയ സുലൈമാൻ മേൽപത്തൂർ, ഡോ. നഹാസ് മാള, ഗായകൻ അക്ബർ ഖാൻ, സിദ്റതുൽ മുൻതഹ എന്നിവർക്ക് വിമാനത്താവളത്തിൽ യൂത്ത് ഇന്ത്യ ഭാരവാഹികൾ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.