ചൈനക്കാരുടെ കണ്ണിൽ ഷി ജിൻപിങ് പാപിയാകും-തായ്‍വാൻ വിഷയത്തിൽ പ്രതികരിച്ച് തായ് സുരക്ഷാ ഉദ്യോഗസ്ഥർ

ബെയ്ജിങ്: തായ്‌വാനെ ആക്രമിച്ചാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് മുഴുവൻ ചൈനക്കാരുടെയും കണ്ണിൽ പാപി ആകുമെന്ന് തായ്‍വാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ. അന്താരാഷ്ട്ര ഉപരോധങ്ങളും നയതന്ത്ര ഒറ്റപ്പെടലും നേരിടേണ്ടിവരുമെന്നും തങ്ങൾക്കെതിരായ യുദ്ധത്തിൽ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തിനെതിരെ സൈനികവും രാഷ്ട്രീയപരവുമായ സമ്മർദം ശക്തമാക്കിയ ചൈനയുടെ പരമാധികാര അവകാശവാദങ്ങൾ തായ്‌പേയി സർക്കാർ തള്ളിയിരുന്നു.

അതേ സമയം തായ്‌വാന്‍റെ പ്രശ്നം പരിഹരിക്കേണ്ടത് ചൈനീസ് ജനതയാണെന്നും സമാധാനപരമായ പരിഹാരത്തിനായി ശ്രമിക്കുമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഷി ജിൻ പിങ് പറഞ്ഞു.

തായ്‌വാനിൽ ആക്രമണം നടത്തിയാൽ ഷി ജിൻ പിങ്ങിന് ദുരന്തം നേരിടേണ്ടിവരുമെന്ന് തായ്‌വാൻ ദേശിയ സുരക്ഷാ തലവൻ ചെൻ മിംഗ്-ടോങ് പറഞ്ഞു.

ദ്വീപിലെ 23 ദശലക്ഷം ആളുകൾക്കാണ് തങ്ങളുടെ ഭാവിയെക്കുറിച്ച് തീരുമാനിക്കാൻ അവകാശമുള്ളത്. തായ്‌വാൻ ഭരിച്ചിട്ടില്ലാത്ത ചൈന ഉന്നയിക്കുന്ന പരമാധികാര അവകാശവാദങ്ങൾ തെറ്റാണെന്ന് തായ്‌വാൻ സർക്കാർ വ്യക്തമാക്കി.

സമവായ ചർച്ചക്ക് തായ് വാൻ മുന്നോട്ടുവന്നെങ്കിലും രാജ്യത്തെ ചൈനയുടെ ഭാഗമായി അംഗീകരിക്കണമെന്ന് പറഞ്ഞ് ചൈന ക്ഷണം നിരസിക്കുകയായിരുന്നു.

Tags:    
News Summary - Xi Jinping would be 'sinner' of all Chinese if he attacks Taiwan, official says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.