കോവിഡി​െൻറ ഇന്ത്യൻ വകഭേദത്തിനെതിരെ വാക്​സിൻ ഫലപ്രദമാണോയെന്നതിൽ വ്യക്​തതയില്ലെന്ന്​ ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ അതിവേഗം പടർന്ന്​ പിടിക്കു​േമ്പാൾ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസി​െൻറ ഇന്ത്യൻ വകഭേദത്തിനെതിരെ വാക്​സിൻ ഫലപ്രദമാണോയെന്ന കാര്യത്തിൽ വ്യക്​തതയില്ലെന്ന്​ ലോകാരോഗ്യ സംഘടന. ഇതുമായി ബന്ധപ്പെട്ട്​ ഇപ്പോൾ കൃത്യമായ വിവരങ്ങളൊന്നും ഇല്ലെന്നാണ്​ ലോകാരോഗ്യ സംഘടന വ്യക്​തമാക്കുന്നത്​.

ലബോറട്ടറിയിൽ നടത്തിയ പഠനത്തിൽ ആൻറിബോഡികളെ പോലും അതിജീവിക്കാൻ ജനിതകമാറ്റം സംഭവിച്ച വൈറസിന്​ കഴിയുമെന്ന്​ വ്യക്​തമായിട്ടുണ്ട്​. എന്നാൽ, ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ പഠനം നടക്കേണ്ടിയിരിക്കുന്നു. ഫൈസർ, മോഡേണ വാക്​സിനുകൾ ജനിതകമാറ്റം സംഭവിച്ച്​ കൊറോണ വൈറസ്​ ബാധിക്കുന്നത്​ മൂലമുണ്ടാവുന്ന പ്രശ്​നങ്ങൾ കുറക്കുമെന്ന്​ ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്​തമാക്കുന്നു

കൊറോണ വൈറസി​െൻറ ജനിതകമാറ്റം സംഭവിച്ച B.1.17 വകഭേദമാണ്​ യു.കെയിൽ കണ്ടെത്തിയത്​. എന്നാൽ, പിന്നീട്​ ജനിതകമാറ്റം സംഭവിച്ച B.1.617 കൊറോണ വൈറസ്​ ഇന്ത്യയിൽ കണ്ടെത്തി. ഇപ്പോൾ ഈ വൈറസിന്​ വീണ്ടും ജനിതകമാറ്റം വന്നിരിക്കുകയാണ്​. നേരത്തെയുള്ള വൈറസിനേക്കാളും അപകടകാരിയായ B.1.617.1, B.1.617.2.വൈറസുകളാണ്​ ഇപ്പോൾ ഇന്ത്യയിൽ പടരുന്നത്​. പ്രാഥമികമായ പരീക്ഷണങ്ങളിൽ ഇത്​ അതിവേഗത്തിൽ പടരുമെന്ന്​ വ്യക്​തമായതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 

Tags:    
News Summary - Vaccine Effectiveness On India-Dominant Variants "Remains Uncertain": WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.