ഇസ്ലാമബാദ്: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന 'റെക്കോ ഡിക്' ചെമ്പ്-സ്വർണ ഖനിയിൽ 1.3 ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി അമേരിക്ക. ആഗോളതലത്തിൽ നിർണായക പ്രാധാന്യമുളള ഖനികളിലെക്കുളള പ്രവേശനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുളള 'പ്രൊജക്ട് വോൾട്ട്' എന്ന അമേരിക്കൻ പദ്ധതിയുടെ ഭാഗമായാണ് ഈ നിക്ഷേപം. സ്റ്റേറ്റ് ഡിപ്പാർട്ട് മെന്‍റ് പ്രഖ്യാപിച്ച ഈ പദ്ധതി'നിർണായക ധാതുക്കൾക്കും അപൂർവഭൂമിക്കും വേണ്ടിയുളള ആഗോള വിപണിയെ പുനർനിർമിക്കുക എന്നതാണ് ലക്ഷ്യം '.
ബലൂചിസ്താനിലെ ചഗൈ ജില്ലയിൽ സ്ഥിതിചെയ്യുന്ന റെക്കോ ഡിക് ഖനി ലോകത്തിലെ ഏറ്റവും വലിയ ചെമ്പ്–സ്വർണ്ണ ഖനികളിലൊന്നായി കണക്കാക്കപ്പെടുന്നു. യു.എസിന് പുറത്തുളള ഏക നിക്ഷേപ പദ്ധതിയാണ് റെക്കോ ഡിക് എന്നതും ശ്രദ്ധേയമാണ്.
ഫെബ്രുവരി 2 നാണ് ഡോണാൾഡ് ട്രംപ് പ്രൊജക്ട് വോൾട്ട് പ്രഖ്യാപിച്ചത്. ഇത് യുണെറ്റ്ഡ് സ്റ്റേറ്റ്സിന്‍റെ എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് (EXIM) ചെയർമാന്‍റെ നേതൃത്വത്തിലുളള ഒരു സംരംഭമാണ്. എതാണ്ട് 10 ബില്യൺ ഡോളറാണ് വായ്പയായി പദ്ധതിയിൽ അനുവദിച്ചിരിക്കുന്നത്. പാകിസ്താനിൽ 1.3 ബില്യൺ ഡോളർ ഉൾപ്പെടെ നിരവധി ഇടപാടുകൾക്ക് എക്സിം അംഗീകാരം നൽകിയിട്ടുണ്ട്.
ഈ നിക്ഷേപം പാക്കിസ്താന്‍റെ ഖനനമേഖലയ്ക്ക് വലിയ ഉത്തേജനമാകുമെന്നും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും വിദേശ നാണയ വരുമാനം കൂട്ടാനും സഹായിക്കുമെന്നുമാണ് പാക് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ ചൈനയുടെ ആധിപത്യമുള്ള ആഗോള ഖനന വിപണിയിൽ അമേരിക്കയുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള നീക്കമായും ഈ നിക്ഷേപം വിലയിരുത്തപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.