Posted On
date_range Updated On
date_range ഡബ്ല്യു.എച്ച്്.ഒയുടെ നേതൃ പദവി അംഗീകരിച്ച് യു.എൻ
യുനൈറ്റഡ് നേഷൻസ്: കോവിഡ് മഹാമാരിക്കെതിരെ ഒന്നിച്ചുപോരാടാൻ െഎക്യരാഷ്ട്രസഭ (യു.എൻ). കോവിഡിനെതിരെ സമഗ്രവും ഏകോപിതവുമായ പ്രതികരണത്തിന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്്.ഒ)യുടെ നേതൃത്വത്തെ അംഗീകരിക്കുന്നതാണ് യു.എൻ പ്രമേയം.
പ്രമേയത്തെ എതിർത്ത് രംഗത്തുവന്ന അമേരിക്കയെ പിന്തുണച്ചത് ഇസ്രായേൽ മാത്രമാണ്. 193 അംഗ പൊതുസഭയിൽ ഇന്ത്യ അടക്കം 169 അംഗരാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഹംഗറിയും യുെക്രയിനും ഹാജരായിരുന്നില്ല.
കോവിഡിൽ പരാജയമാണെന്ന് കാണിച്ച് അമേരിക്ക ഡബ്ല്യു.എച്ച്്.ഒയിൽനിന്ന് പിൻമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.