Posted On
date_range Updated On
date_range യുക്രെയ്ൻ ജനവാസകേന്ദ്രത്തിൽ റഷ്യൻ ആക്രമണം; ഏഴ് മരണം
കിയവ്: യുക്രെയ്ൻ നഗരമായ ഖാർകിവിലെ ജനവാസകേന്ദ്രത്തിന് നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. അഞ്ചുനില കെട്ടിടത്തിന് മിസൈൽ ആക്രമണത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ അപലപിച്ച യുക്രെയ്ൻ പ്രസിഡന്റ് വ്ലാദ്മിർ സെലൻസ്കി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസം രാത്രി മാത്രം റഷ്യ യുക്രെയ്ന് നേരെ 29 മിസൈലുകളും 480 ഡ്രോണുകളും തൊടുത്തതായും ഇതിൽ 19 മിസൈലുകളും 453 ഡ്രോണുകളും തകർത്തതായും അദ്ദേഹം അറിയിച്ചു.
കിയവിലെ ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രാജ്യത്തെ മറ്റ് ഏഴ് കേന്ദ്രങ്ങളും റഷ്യ ലക്ഷ്യമിട്ടതായും വൻതോതിൽ നാശനഷ്ടം വരുത്തിയതായും സെലൻസ്കി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.