ഇസ്ലാമാബാദ്: പാകിസ്താനിൽ ഇംറാൻ അനുകൂലികളായ 47 പേർക്ക് ഭീകരവാദ വിരുദ്ധ കോടതി 10 വർഷം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. ഇംറാന്റെ പാകിസ്താൻ തഹ് രീകെ ഇൻസാഫ് പാർട്ടിയുടെ (പി.ടി.ഐ) നേതാക്കൾക്കും അനുയായികൾക്കുമാണ് കോടതി ശിക്ഷ വിധിച്ചത്.
പാർട്ടി സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ ഇംറാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ 2023 മേയ് ഒമ്പതിന് രാജ്യവ്യാപകമായി നടന്ന ആക്രമണസംഭവങ്ങളെ തുടർന്ന് റാവൽപിണ്ടി ആർ.എ ബസാർ പൊലീസെടുത്ത കേസിലാണ് വിധി.
റാവൽപിണ്ടിയിലെ സൈനിക മേധാവിയുടെ ആസ്ഥാനത്തേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി വസ്തുവകകൾ നശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ പി.ടി.ഐ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ തീവെപ്പ്, പൊതുസ്വത്ത് നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.
റാവൽപിണ്ടി ഭീകരവിരുദ്ധ കോടതി ജഡ്ജി അംജദ് അലി ഷായാണ് ശിക്ഷ വിധിച്ചത്. ഇംറാൻ ഖാൻ നിലവിൽ അഡിയാല ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.