donald trump
151 മില്യൺ ഡോളറിന്റെ ആയുധം ഇസ്രായേലിന് വിൽക്കാൻ യു.എസ് അനുമതി
വാഷിങ്ടൺ: ഇസ്രായേലിന് 151.8 മില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ യുദ്ധം ശക്തമാകുന്നതിനിടെയാണ് ആയുധങ്ങൾ വിൽക്കാനുള്ള അനുമതി.
470 കിലോഗ്രാം വരെ ഭാരമുള്ള ബോംബുകൾ ഇസ്രായേലിന് നൽകാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. ഇറാനിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാൻ ഈ ബോംബുകൾ ഇസ്രായേലിനെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇസ്രായേലിന് കൈമാറുന്ന ആയുധങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
ഇറാനിലെ സ്കൂളിന് നേരെ വീണ്ടും ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയ വക്താവ്
ന്യൂഡൽഹി: ഇറാനിലെ സ്കൂളിന് നേരെ വീണ്ടും ആക്രമണം നടത്തി യു.എസ്- ഇസ്രായേൽ സംയുക്തസേന. തലസ്ഥാനമായ തെഹ്റാനിലെ നിലൗഫറിലാണ് ആക്രമണം നടന്നത്. ഇറാൻ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മായേൽ ബഗായിയാണ് ആക്രമണം നടന്ന വിവരം അറിയിച്ചത്. ഷാഹിദ് ഹമദേനി സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള സ്കൂളിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് നാലാമത്തെ സ്കൂളിന് നേരെയാണ് ഇറാനിൽ ആക്രമണം നടക്കുന്നത്.
മിനാബിലെ ഷാർജ തയ്യിബ് ഗേൾസ് സ്കൂളിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്. ആക്രമണത്തിൽ 160 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് മരിച്ചത്. വ്യാഴാഴ്ച തെഹ്റാന് തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന രണ്ട് സ്കുളുകളിൽ യു.എസ്-ഇസ്രായേൽ സംയുക്തസേന ആക്രമണം നടത്തി. ഇതുവരെ ഇറാനിൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 1300 പേരിൽ 186 ആളുകളും കുട്ടികളാണെന്നാണ് യുനിസെഫ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.