ലണ്ടൻ: ബ്രിട്ടനിൽ രണ്ട് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഋഷി സുനകിെന്റ കൺസർവേറ്റിവ് പാർട്ടിക്ക് തോൽവി. മിഡ് ബെഡ്ഫോർഡ്ഷയർ, ടാംവർത്ത് സീറ്റുകളിലാണ് പ്രതിപക്ഷമായ ലേബർ പാർട്ടി വിജയം നേടിയത്.
ആദ്യമായാണ് ബെഡ്ഫോർഡ്ഷയറിൽ ലേബർ പാർട്ടി വിജയിക്കുന്നത്. കൺസർവേറ്റിവ് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ നേടിയ വിജയം ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതിെന്റ തെളിവാണെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയം ലേബർ പാർട്ടിക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ്. തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തുന്നതാണെന്ന് കൺസർവേറ്റിവ് പാർട്ടി ചെയർമാൻ ഗ്രെഗ് ഹാൻഡ്സ് പറഞ്ഞു. പാർട്ടി വോട്ടർമാർ വോട്ട് ചെയ്യാതിരുന്നതാണ് തോൽവിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.