ഫോട്ടോ കടപ്പാട് എന്‍.ഡി.ടി.വി
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മാർച്ച് 31 മുതൽ ഏപ്രിൽ രണ്ട് വരെ ചൈന സന്ദർശനം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വ്യാപാര ചർച്ചകൾക്കായാണ് ഇദ്ദേഹം ചൈനയിലെത്തുന്നത്. ട്രംപിന്‍റെ സന്ദർശനം വലിയ വിജയമായാണ് ചൈന കണക്കാക്കുന്നത്.
ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം സന്തുലിതാവസ്ഥയിൽ എത്തിയിരിക്കുകയാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. കഴിഞ്ഞ വർഷത്തിന് സമാനമായി അഭിപ്രായവ്യത്യാസങ്ങൾ സാമ്പത്തിക യുദ്ധത്തിലേക്ക് നയിക്കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡോണൾഡ് ട്രംപും ചൈനീസ് നേതാവ് ഷി ജിൻപിങ്ങും തമ്മിൽ ഇനിയും കൂടികാഴ്ച നടത്തിയേക്കാമെന്നും അവർക്കിടയിൽ മികച്ച ആശയവിനിമയം നടക്കുന്നുണ്ടെന്നും ബെസെന്റ് പറഞ്ഞു.`നേതാക്കൾ ബന്ധത്തിന്റെ ദിശ നിശ്ചയിക്കുമ്പോൾ, എന്തെങ്കിലും ചെറിയ തടസ്സങ്ങൾ ഉണ്ടായാൽ അവർക്ക് ഫോണിലൂടെ സംസാരിച്ച് പെട്ടെന്ന് തന്നെ സ്ഥിതിഗതികൾ ശാന്തമാക്കാൻ കഴിയും' അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.