ചൈനയുടെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു

ബെയ്ജിങ്: ചൈനയിലെ മുതിര്‍ന്ന് ആണവ ശാസ്ത്രജ്ഞരിലൊരാളായ ജാങ് ജിജിയാന്‍ കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ലെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനീസ് ന്യൂക്ലിയര്‍ സൊസൈറ്റി, ഹര്‍ബിന്‍ എന്‍ജിനീയറിങ് യൂനിവേഴ്‌സിറ്റി എന്നിവയുടെ വൈസ് പ്രസിഡന്റായിരുന്നു. ജൂണ്‍ 17നായിരുന്നു സംഭവമെന്ന് ഹര്‍ബിന്‍ യൂനിവേഴ്‌സിറ്റിയുടെ അനുശോചനക്കുറിപ്പില്‍ പറയുന്നു. മറ്റു ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.

ജാങ്ങിന്റെ മരണത്തിന് രണ്ടു ദിവസം മുമ്പ്, അണ്ടര്‍വാട്ടര്‍ അക്കോസ്റ്റിക് എന്‍ജിനീയറിങ് കോളജിന്റെ ഡീന്‍ ആയിരുന്ന യിന്‍ ജിങ് വെയെ യൂനിവേഴ്‌സിറ്റിയുടെ പുതിയ വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. യൂനിവേഴ്‌സിറ്റിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്റിങ് കമ്മിറ്റി അംഗം കൂടിയായിരുന്നു പ്രൊഫസര്‍ ജാങ്.

Tags:    
News Summary - Top Chinese nuclear scientist found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.