വാഷിങ്ടണ്‍: ഇറാൻ യുദ്ധവും ഹുർമുസ് കടലിടുക്ക് ഇറാൻ അടക്കുകയും ചെയ്തതോട ആഗോളതലത്തിലുണ്ടാ ഊര്‍ജ പ്രതിസന്ധി മറികടക്കാൻ രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ താല്‍ക്കാലിക അനുമതി നല്‍കി യുഎസ്. 30 ദിവസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. യുദ്ധം കാരണം കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ ടാങ്കറുകളില്‍ നിന്നുള്ള എണ്ണ വാങ്ങാനാണ് അനുമതിയെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് പറഞ്ഞു.
ആഗോള ഊര്‍ജവിതരണം വര്‍ധിപ്പിക്കുന്നതിനായി രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ താല്‍ക്കാലിക അനുമതി നല്‍കുകയാണ്. കടലില്‍ കുടുങ്ങിക്കിടക്കുന്ന ടാങ്കറുകളില്‍ നിന്നുള്ള എണ്ണ വാങ്ങാനുള്ള ഈ അനുവാദം ഒരു തരത്തിലും റഷ്യക്ക് വലിയ സാമ്പത്തിക നേട്ടം നല്‍കുന്നതല്ല -സ്‌കോട്ട് ബെസെന്റ് പറഞ്ഞു. മാര്‍ച്ച് 12ന് മുമ്പ് പുറപ്പെട്ട ടാങ്കറുകളില്‍ നിന്നുള്ള എണ്ണ വാങ്ങാന്‍ മാത്രമാണ് അനുമതി.ആഗോള ഊര്‍ജ വിപണികളില്‍ സ്ഥിരത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ഇറാന്‍ ഭരണകൂടം സൃഷ്ടിക്കുന്ന ഭീഷണിയെ നേരിടാനും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ണായക നടപടികള്‍ സ്വീകരിക്കുകയാണെന്ന് ബെസ്സെന്റ് പറഞ്ഞു.
നേരത്തെ ഇന്ത്യക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ റഷ്യന്‍ കമ്പനികളുടെ 30 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യന്‍ റിഫൈനറികള്‍ വാങ്ങിയത്.യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ റഷ്യന്‍ കമ്പനികളുടെ എണ്ണ വാങ്ങുന്നതിന് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇത് ലംഘിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യ ഇതിന് ശേഷവും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നിരുന്നെങ്കിലും ഈ വര്‍ഷമാദ്യം ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ധാരണകള്‍ക്ക് പിന്നാലെയാണ് അത് വെട്ടിക്കുറച്ചിരുന്നു.
ഇറാനിലെ യുദ്ധത്തെത്തുടർന്ന് കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി പെട്രോളിയം റിസർവിൽ നിന്ന് 172 ദശലക്ഷം ബാരൽ എണ്ണ വിപണിയിലിറക്കുമെന്ന് ബുധനാഴ്ച യു.എസ് പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലെ യുദ്ധം ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ വിതരണ തടസ്സം സൃഷ്ടിക്കുന്നുവെന്ന് ഐഇഎ വ്യാഴാഴ്ച നേരത്തെ പറഞ്ഞു.എണ്ണവിലയിലെ കുതിച്ചുചാട്ടം നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വിലിയിരുത്തലാണ് വൈറ്റ് ഹൗസിന്റെ പുതിയ നീക്കത്തിന് കാരണം. വ്യാഴാഴ്‌ച വരെ ആഗോളതലത്തിൽ 30 വ്യത്യസ്ത സ്ഥലങ്ങളിലായി ഏകദേശം 124 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ വെള്ളത്തിലുണ്ടായിരുന്നുവെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.