ജറുസലേം: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈയെ ഇല്ലാതാക്കുമെന്ന സൂചനയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വ്യാഴാഴ്ച രാത്രി നടത്തിയ വാർത്തസമ്മേളനത്തിൽ, ഖാംനഈയെയും ഹിസ്ബുല്ല നേതാവ് നഈം ഖാസിമിനെയും ഇസ്രായേൽ ലക്ഷ്യംവെക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘‘ഭീകര സംഘടനകളുടെ നേതാക്കളിൽ ആർക്കുവേണ്ടിയും താൻ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കില്ല’’ എന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി.
ഇറാനെതിരായ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണം ‘പ്രതീക്ഷിച്ചതിലും മികച്ചതാണെ’ന്നും ഇസ്രായേൽ ഇപ്പോൾ എക്കാലത്തേക്കാളും ശക്തമാണെന്നും നെതന്യാഹു വാദിച്ചു. ക്രൂരമായ സ്വേച്ഛാധിപത്യ ഭരണകൂടത്തെ നീക്കംചെയ്യുന്നതിനായി ഇറാനിയൻ ജനതക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനാണ് യു.എസും ഇസ്രായേലും പ്രവർത്തിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.