Posted On
date_range Updated On
date_range കളിപ്പാട്ടം പോലെ കുലുങ്ങി ട്രെയിനുകൾ; തായ്‍വാൻ ഭൂചലനത്തിന്‍റെ ദൃശ്യങ്ങൾ
തായ്പേയ്: തെക്കുകിഴക്കൻ തായ്‍വാനിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തായ്തുങ് നഗരത്തിന് വടക്കായി അനുഭവപ്പെട്ടത്.
നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളു. കിഴക്കൻ തീരത്ത് ഒരു സ്റ്റേഷനിൽ ടെയിനിന്റെ ബോഗി പാളം തെറ്റിയതായും ചില കെട്ടിടങ്ങൾ തകർന്നതായും തായ്വാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭൂചലന മേഖലയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കളിപ്പാട്ടം പോലെ കുലുങ്ങുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ട്രെയിൻ കുലുങ്ങുന്നതും യാത്രക്കാർ ഭയചകിതരാകുന്നതും ദൃശ്യങ്ങളിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.