(photo: REUTERS/Khalil Ashawi — Khalil Ashawi)
ബഗ്ദാദ്: അമേരിക്കൻ നേതൃത്വത്തിലുള്ള കരാർ പ്രകാരം സിറിയയിൽനിന്ന് കൈമാറുന്ന ഐ.എസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്. 9000ത്തോളം ഐ.എസ് തടവുകാരെ ഇറാഖിലേക്ക് അയക്കുമെന്നാണ് സൂചന.
അടുത്തിടെ നടന്ന ഏറ്റുമുട്ടലിൽ കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിനെ (എസ്.ഡി.എഫ്) സർക്കാർ സേന പരാജയപ്പെടുത്തിയതോടെയാണ് ഐ.എസ് ഭീകരരുടെ കാര്യത്തിൽ ആശങ്ക ഉയർന്നത്.
കുർദ് സേനയുടെ പ്രദേശങ്ങളിൽ തടവിൽ കഴിഞ്ഞിരുന്നവരാണ് ഇവർ. രാജ്യത്തെത്തിയാൽ ഇവർ വീണ്ടും സംഘടിച്ച് ഭീഷണിയാകുമോ എന്ന ആശങ്കയും ഇറാഖിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.