ലണ്ടൻ: മനം കവർന്ന് ദശാവതർ ഗോപാൽകൃഷ്ണ ബാഡെയുടെ ചിത്രം. ലണ്ടൻ ആസ്ഥാനമായി നൽകുന്ന ട്രാവൽ ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ ഫോട്ടോ മത്സരത്തിൽ സിംഗിൾ ഇമേജ് കൾചർ, ഹെറിറ്റേജ് ആൻഡ് ബിലിവ്സ് വിഭാഗത്തിൽ എടുത്ത മഹാരാഷ്ട്രയിൽ നിന്ന് എടുത്ത ചിത്രമാണ് ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങുന്നത്.
ഗ്രാമീണ മഹാരാഷ്ട്രയിലെ പണ്ഡർപൂർ വാരി തീർഥാടന വേളയിലെ കൂട്ടായ സന്തോഷത്തിന്റെ ഒരു നിമിഷമാണ് ദശാവതാർ ബാഡെ പകർത്തിയത്.
ലോ ആംഗിളിൽനിന്ന് എടുത്ത ഈ ഫോട്ടോ, മുളങ്കമ്പുകൾ ഉപയോഗിച്ച് പരമ്പരാഗത നൃത്തം ചെയ്യുന്ന രണ്ട് വാർക്കാരികളെ ഫോക്കസ് ചെയ്യുന്നതാണ്. ഇവരുടെ നൃത്തം കണ്ട് നിൽക്കുന്ന ഗ്രാമീണരുമുണ്ട്. ചിത്രത്തെക്കുറിച്ച് ബാഡെ പറയുന്നു. ‘അവരുടെ വസ്ത്രങ്ങൾ ചെളിയിൽ പുരണ്ടിരിക്കുന്നു, യാത്രയുടെ ഭക്തിനിർഭരമായ ആത്മാവിനെ പ്രീതിപ്പെടുത്തുന്നതായിരുന്നു അത്. പശ്ചാത്തലത്തിൽ, പരമ്പരാഗത വെളുത്ത വസ്ത്രം, വർണാഭമായ സാരികൾ, തലപ്പാവുകൾ എന്നിവ ധരിച്ച പുരുഷന്മാരും സ്ത്രീകളും. മുഴുവൻ രംഗവും സമൂഹം, ഭക്തി, ഊർജ്ജം, സാംസ്കാരിക സമ്പന്നത എന്നിവ പ്രസരിപ്പിക്കുന്നു, പണ്ഡർപൂർ വാരിയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന മുഹൂർത്തമായിരുന്നു അത്. ഞാൻ അത് പകർത്തി- ബാഡെ തുടർന്നു. മഹാരഷ്ട്രക്കാരനായ ബാഡെ ശിശുരോഗ വിദഗ്ധനാണ് 2013ലാണ് ഫോട്ടോഗ്രഫി തുടങ്ങുന്നത്.
20000 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിൽ മത്സരത്തിന് എത്തിയത്. പ്രഫഷനൽ ഫോട്ടോഗ്രാഫർമാരായ ക്രിസ് കോളും കാരെൻ കോളും 2003ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 16 വിധി കർത്താക്കളാണ് വിജയികളെ നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.