സ്റ്റോക്ഹോം: സ്വീഡൻ പൊതുതെരഞ്ഞെടുപ്പിൽ ഇടത്, വലത് പക്ഷങ്ങൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. എണ്ണിയ വോട്ടുകളുടെ അടിസ്ഥാനത്തില്‍ വലതുപക്ഷ മുന്നണിക്ക് നേരിയ മുൻതൂക്കമുണ്ട്.
ഏറക്കുറെ ഒപ്പത്തിനൊപ്പമായതിനാൽ പോസ്റ്റൽ വോട്ട് കൂടി എണ്ണിയാലേ അന്തിമഫലം പ്രഖ്യാപിക്കാനാകൂ. ഇതിന് ബുധനാഴ്ച വരെ കാത്തിരിക്കേണ്ടി വരും. എട്ടു വര്‍ഷത്തെ ഇടതുഭരണത്തിന് വെല്ലുവിളിയുയര്‍ത്തി വലതുപക്ഷ മുന്നണി മികച്ച പ്രകടനം കാഴ്ചവെച്ചു. പണപ്പെരുപ്പവും റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെയുണ്ടായ ഊർജപ്രതിസന്ധിയും കുടിയേറ്റവും തെരഞ്ഞെടുപ്പിൽ ചർച്ചയായി.
സ്വീഡനിലെ ആദ്യ വനിത പ്രധാനമന്ത്രിയായ ഇടതുനേതാവ് മെഗ്ഡലീന ആൻഡേഴ്സൻ പുറത്താകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. മെഗ്ഡലീന ആന്‍ഡേഴ്‌സന്റെ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി ഏറ്റവും വലിയ പാര്‍ട്ടിയായി തുടരുമെങ്കിലും നേരിയ ഭൂരിപക്ഷം വലതുമുന്നണിക്ക് ലഭിക്കാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.