ഗുവാഹതി: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴിയും ഉൾപ്പെടെ നിർണായക തെളിവുകൾ സിംഗപ്പൂർ പൊലീസ് പത്തുദിവസത്തിനകം കൈമാറുമെന്ന് അസം പൊലീസ്. പ്രത്യേക അന്വേഷണ സംഘം മേധാവിയായ സ്പെഷൽ ഡി.ജി.പി മുന്ന പ്രസാദ് ഗുപ്തയാണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അഞ്ചുദിവസം മുമ്പ് സിംഗപ്പൂർ സന്ദർശിച്ചിരുന്നു. ‘‘അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. ഇതുവരെ 70ലേറെ പേരുടെ മൊഴിയെടുത്തു. സിംഗപ്പൂർ പൊലീസ് പൂർണമായി സഹകരിക്കുന്നു.
സിംഗപ്പൂരിലെ ഇന്ത്യൻ ഹൈകമീഷണർ നിയമസഹായവും മറ്റു പിന്തുണയും നൽകുന്നുണ്ട്’’. -മുന്ന പ്രസാദ് ഗുപ്ത കൂട്ടിച്ചേർത്തു. സിംഗപ്പൂരിൽ സംഗീത പരിപാടിക്കെത്തിയ സുബീൻ ഗാർഗ് സെപ്റ്റംബർ 19ന് സ്കൂബാ ഡൈവിങ്ങിനിടെ മുങ്ങിമരിച്ചെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യ രംഗത്തുവന്നതോടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.