ഭ​ര​ണ​മാ​റ്റ​മാ​യി​രി​ക്കും ഇ​റാ​നി​ൽ സം​ഭ​വി​ക്കാ​വു​ന്ന ഏ​റ്റ​വും ന​ല്ല കാ​ര്യം -ട്രംപ്

വാ​ഷി​ങ്ട​ൺ: ഇ​റാ​നെ​തി​രെ യു.​എ​സ് ആ​​ക്ര​മ​ണം ആ​സ​ന്ന​മാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ, ‘ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റ​മാ​യി​രി​ക്കും അ​വി​ടെ സം​ഭ​വി​ക്കാ​വു​ന്ന ഏ​റ്റ​വും ന​ല്ല കാ​ര്യ’​മെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

ഇ​റാ​നെ​തി​രെ സൈ​നി​ക ന​ട​പ​ടി​യു​ടെ സൂ​ച​ന ന​ൽ​കി, ത​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ വി​മാ​ന​വാ​ഹി​നി ക​പ്പ​ൽ പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ് യു.​എ​സ്.

ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തെ പു​റ​ത്താ​ക്കാ​ൻ സ​മ്മ​ർ​ദം ​ചെ​ലു​ത്തു​മോ എ​ന്ന ചോ​ദ്യ​ത്തി​നാ​ണ്, നോ​ർ​ത് ക​രോ​ലൈ​ന​യി​ലെ സൈ​നി​ക ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്ക​വെ ട്രം​പി​ന്റെ മ​റു​പ​ടി.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​വാ​ഹി​നി​യാ​യ യു.​എ​സ്.​എ​സ് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡും നി​ല​വി​ൽ മേ​ഖ​ല​യി​ലു​ണ്ട്. യു.​എ​സു​മാ​യി മ​ധ്യ​സ്ഥ രാ​ജ്യ​ങ്ങ​ളു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഇ​റാ​ൻ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ ഫ​ലം ക​ണ്ടി​ട്ടി​ല്ല എ​ന്നാ​ണ് ട്രം​പി​ന്റെ പു​തി​യ പ്ര​സ്താ​വ​ന തെ​ളി​യി​ക്കു​ന്ന​തെ​ന്ന് നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷം വ​ഴി സ​ങ്കീ​ർ​ണ​മാ​യി​ക്ക​ഴി​ഞ്ഞ പ​ശ്ചി​മേ​ഷ്യ​ൻ അ​വ​സ്ഥ കൂ​ടു​ത​ൽ വ​ഷ​ളാ​കാ​നേ ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണം വ​ഴി​വെ​ക്കൂ എ​ന്ന് മേ​ഖ​ല​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

Tags:    
News Summary - Regime change would be the best thing that could happen in Iran says Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.