ബന്ധം പുനഃസ്ഥാപിക്കൽ; യാഥാർഥ്യം തിരിച്ചറിയേണ്ടത് ഇന്ത്യയെന്ന് ബംഗ്ലാദേശ്

ധാ​ക്ക: സ്ഥാ​ന​ഭ്ര​ഷ്ട​യാ​ക്ക​പ്പെ​ട്ട മു​ൻ പ്ര​ധാ​ന​മ​ന്ത്രി ​ശൈ​ഖ് ഹ​സീ​ന​യും അ​വാ​മി ലീ​ഗ് പാ​ർ​ട്ടി​യും അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം പു​തി​യ അ​ടി​ത്ത​റ​യി​ൽ പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി (ബി.​എ​ൻ.​പി)​ചെ​യ​ർ​മാ​ൻ താ​രീ​ഖ് റ​ഹ്മാ​ന്റെ ഉ​പ​ദേ​ഷ്ടാ​വ്. ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും പ​ര​സ്പ​ര നേ​ട്ട​ത്തി​നാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും നിയുക്ത പ്രധാനമന്ത്രിയുടെ ഉ​പ​ദേ​ഷ്ടാ​വ് ഹു​മ​യൂ​ൺ ക​ബീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച ന​ട​ന്ന ബം​ഗ്ലാ​ദേ​ശ് പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ലേ​റി​യ​ശേ​ഷം ഇ​ന്ത്യ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്ന ആ​ദ്യ​ത്തെ പ്ര​ധാ​ന ബി.​എ​ൻ.​പി നേ​താ​വാ​ണ് ഹു​മ​യൂ​ൺ ക​ബീ​ർ.

ബി.​എ​ൻ.​പി​യു​ടെ മ​ഹാ വി​ജ​യ​ത്തി​നു​ശേ​ഷം ബം​ഗ്ലാ​ദേ​ശി​ലെ മാ​റി​യ രാ​ഷ്ട്രീ​യ യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഇ​ന്ത്യ​ക്കാ​​ണെ​ന്നും അ​ദ്ദേ​ഹം പി.​ടി.​ഐ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ മ​നോ​ഗ​തി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും മാ​റ്റം. ബം​ഗ്ലാ​ദേ​ശി​ലെ ഇ​പ്പോ​ഴ​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശൈ​ഖ് ഹ​സീ​ന​ക്കോ അ​വ​രു​ടെ അ​വാ​മി ലീ​ഗി​നോ നി​ല​നി​ൽ​പി​ല്ല. ബം​ഗ്ലാ​ദേ​ശ് ജ​ന​ത ബി.​എ​ൻ.​പി​ക്ക് അ​നു​കൂ​ല​മാ​യാ​ണ് വി​ധി​യെ​ഴു​തി​യ​ത്.

വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​നി​ടെ 1500 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ, അ​ധി​കാ​ര​ഭ്ര​ഷ്ട​യാ​യി ഇ​ന്ത്യ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട ശൈ​ഖ് ഹ​സീ​ന​യെ ഭീ​ക​ര​വാ​ദി എ​ന്നാ​ണ് ഹു​മ​യൂ​ൺ വി​ശേ​ഷി​പ്പി​ച്ച​ത്. ബം​ഗ്ലാ​ദേ​ശി​​ന്റെ സു​സ്ഥി​ര​ത​യെ ബാ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഹ​സീ​ന​യും കൂ​ട്ട​രും ഇ​ന്ത്യ​ൻ മ​ണ്ണ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ശൈ​ഖ് ഹ​സീ​ന​യെ കൈ​മാ​റ​ണ​മെ​ന്ന ബം​ഗ്ലാ​ദേ​ശ് ഇ​ട​ക്കാ​ല സ​ർ​ക്കാ​റി​ന്റെ 2025 ന​വം​ബ​ർ 26ലെ ​അ​ഭ്യ​ർ​ഥ​ന പ​രി​ശോ​ധി​ച്ച​വ​രി​ക​യാ​ണെ​ന്ന് അ​റി​യി​ച്ച ഇ​ന്ത്യ, ആ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും താ​രീ​ഖ് റ​ഹ്മാ​നും ത​മ്മി​ൽ ന​ട​ന്ന ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ​ക്കു​റി​ച്ച് എ​ടു​ത്തു​പ​റ​ഞ്ഞ ഹു​മ​യൂ​ൺ ക​ബീ​ർ, സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​ത്ത് ബംഗ്ലാദേശ് സ​ന്ദ​ർ​ശി​ക്കാ​ൻ താ​രീ​ഖ് റ​ഹ്മാ​നെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്തെ അ​ഭി​വൃ​ദ്ധി​യു​ടെ​യും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​ത്തി​ന്റെ​യും പാ​ത​യി​ൽ എ​ത്തി​ക്കു​ക​യാ​ണ് നിയുക്ത പ്രധാനമന്ത്രിയുടെ ല​ക്ഷ്യം. മ​റ്റ് രാ​ജ്യ​ങ്ങ​ളു​മാ​യി ന​ല്ല ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഹുമയൂൺ കൂട്ടിച്ചേർത്തു.

Tags:    
News Summary - Bangladesh says India needs to recognize reality to restore ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.