ധാക്ക: രാജ്യത്ത് ഐക്യത്തിന് ആഹ്വാനം ചെയ്ത് ബംഗ്ലാദേശിന്റെ നിയുക്ത പ്രധാനമന്ത്രിയും ബി.എൻ.പി നേതാവുമായ താരീഖ് റഹ്മാൻ. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് കലുഷിതമായ രാജ്യത്ത് ഐക്യത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.
ശൈഖ് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയത്തിനു പിന്നാലെയാണ് താരീഖ് റഹ്മാന്റെ പ്രസ്താവന. ‘ഒരാളോടും അനീതി കാണിക്കില്ല. എന്തു വിലകൊടുത്തും ക്രമസമാധാനം ഉറപ്പുവരുത്തും. ഈ ദിവസം മുതൽ എല്ലാവരും സ്വതന്ത്രരാണ്. ഫാഷിസ്റ്റ് മുക്തമായ രാജ്യം പിറവികൊണ്ടിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ’ -അദ്ദേഹം പറഞ്ഞു.
അതിനിടെ, തെരഞ്ഞെടുപ്പ് ഫലം കമീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നടന്ന 299ൽ 297 മണ്ഡലങ്ങളിലെ ഫലമാണ് പ്രസിദ്ധീകരിച്ചത്.
209 സീറ്റാണ് ബി.എൻ.പിക്ക് ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ ജമാഅത്തെ ഇസ്ലാമിക്ക് 68 സീറ്റുണ്ട്. ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാൻ കമീഷൻ വിലക്കേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.