അ​ല​ക്സി ന​വാ​ൽ​നി​യെ റ​ഷ്യ​ കൊന്നത് ​തവ​ള​വി​ഷം ഉ​പ​യോ​ഗി​ച്ച്

ല​ണ്ട​ൻ: റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യ അ​ല​ക്സി ന​വാ​ൽ​നി​യെ പു​ടി​ൻ ഭ​ര​ണ​കൂ​ടം ആ​സൂ​ത്രി​ത​മാ​യി കൊ​ന്ന​താ​ണെ​ന്ന് ഇ​ന്റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. എ​ക്വ​ഡോ​റി​ലെ ഡാ​ർ​ട്ട് ത​വ​ള​ക​ളു​ടെ തൊ​ലി​യി​ലു​ള്ള വി​ഷാം​ശ​മാ​യ എ​പ്പി​ബാ​റ്റി​ഡി​ൻ ന​വാ​ൽ​നി​യു​ടെ ശ​രീ​ര​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യെ​ന്ന് ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, സ്വീ​ഡ​ൻ, നെ​ത​ർ​ല​ൻ​ഡ്‌​സ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

മാ​ര​ക​മാ​യ ഈ ​വി​ഷ​വ​സ്തു​വാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഇ​ന്റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നു. സൈ​ബീ​രി​യ​യി​ലെ റ​ഷ്യ​ൻ അ​ധീ​ന​പ്ര​ദേ​ശ​ത്ത​ത് 19 വ​ർ​ഷ​മാ​യി ത​ട​വി​ലി​രി​ക്കെ​യാ​യി​രു​​ന്നു ന​വാ​ൽ​നി മ​രി​ച്ച​ത്. വി​ഷ​ബാ​ധ​യെ ക്രൂ​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ബ്രി​ട്ട​ൻ, രാ​സാ​യു​ധ ക​ൺ​വെ​ൻ​ഷ​ന്റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് റ​ഷ്യ ന​ട​ത്തി​യ​തെ​ന്നും ആ​രോ​പി​ച്ചു.

രാ​സാ​യു​ധ​മാ​ണ് റ​ഷ്യ ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​രു​ന്ന​ത്. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി​യ സ​മ​യ​ത്ത് ന​വാ​ൽ​നി​യു​ടെ ശ​രീ​ര​ത്തി​ൽ വി​ഷ​ത്തി​ന്റെ തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഭാ​ര്യ യൂ​ലി​യ ന​വാ​ൽ​നി സെ​പ്റ്റം​ബ​റി​ൽ പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷാ​ഘാ​തം, ശ്വാ​സ​ത​ട​സ്സം, വേ​ദ​നാ​ജ​ന​ക​മാ​യ മ​ര​ണം എ​ന്നി​വ​ക്ക് കാ​ര​ണ​മാ​കു​ന്ന വി​ഷം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ആ​ദ്യ ദി​വ​സം മു​ത​ൽ ഉ​റ​പ്പാ​യി​രു​ന്നു​വെ​ന്നും വ്ലാ​ദി​മി​ർ പു​ടി​ൻ രാ​സാ​യു​ധ​മു​പ​യോ​ഗി​ച്ച് അ​ല​ക്സി​യെ കൊ​ന്നു​വെ​ന്നും ഭാ​ര്യ ആ​രോ​പി​ച്ചു. പു​ടി​ൻ കൊ​ല​പാ​ത​കി​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ത്രു​ക്ക​ൾ​ക്കെ​തി​രെ വി​ഷം ആ​യു​ധ​മാ​ക്കി​യ നി​ര​വ​ധി ച​രി​ത്രം റ​ഷ്യ​ക്കു​ണ്ട്. 2006ൽ ​ല​ണ്ട​നി​ൽ അ​ല​ക്സാ​ണ്ട​ർ ലി​റ്റ്വി​നെ​ങ്കോ​യു​ടെ മ​ര​ണം, 2018ൽ ​സാ​ലി​സ്ബ​റി​യി​ൽ മു​ൻ ചാ​ര​ൻ സെ​ർ​ജി സ്‌​ക്രി​പാ​ലി​നെ നാ​ഡി​ക​ൾ ത​ള​ർ​ത്തി കൊ​ല്ലാ​നു​ള്ള ശ്ര​മം, വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ന​വാ​ൽ​നി​ക്ക് നേ​രെ വി​ഷം ന​ൽ​കാ​ൻ ശ്ര​മി​ച്ച​ത് എ​ന്നി​വ വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Tags:    
News Summary - Russia killed Alexei Navalny using poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.