ചോക്ലേറ്റിൽ സാൽമൊണെല്ല ബാക്ടീരിയ, നിർമാണം നിർത്തി ബേരി കാൽബാട്ട്

ചോക്ലേറ്റ് പ്രേമികൾ പേടിക്കണം, ലോകത്തെ ഏറ്റവും വലിയ ചോക്ലേറ്റ് പ്ലാന്‍റിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. ബേരി കാൽബാട്ടിന്‍റെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിലെ വീസ്സിൽ ഉള്ള പ്ലാന്‍റിലാണ് ബാക്ടീരിയ ബാധ. ഇതോടെ ചോക്ലേറ്റ് നിർമാണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

ബെൽജിയം ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. പരിശോധനക്ക് മുമ്പുവരെ അയച്ച ചോക്ലേറ്റ് ഉപയോഗിക്കരുതെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത്, ജൂൺ 25ന് മുമ്പ് വരെ അയച്ച ചോക്ലേറ്റ് ആണ് സൂക്ഷിക്കേണ്ടത്.

ലക്ഷക്കണക്കിന് ടൺ ചോക്ലേറ്റ് പ്രതിവർഷം വിറ്റഴിക്കുന്ന കമ്പനിയാണിത്. വീസ്സ് പ്ലാന്‍റിൽ നിന്നും വ്യക്തികളിലേക്ക് നേരിട്ട് ചോക്ലേറ്റ് എത്തിക്കാറില്ല. മറ്റ് വൻകിട കമ്പനികൾക്ക് മൊത്തവ്യാപാരം നടത്തുകയാണ് ചെയ്യുന്നത്. നെസ്ലെ, ഹെർഷെ, മൊൺഡേലസ്, യൂണിലെവർ തുടങ്ങിയ കമ്പനികൾ ഇവരിൽ നിന്നാണ് ചോക്ലേറ്റും കൊക്കോയും വാങ്ങുന്നത്.

2021-22 വർഷത്തിൽ 2.2 ദശലക്ഷം ടൺ ചോക്ലേറ്റാണ് ഇവിടെ നിന്ന് അയച്ചത്. 13,000ത്തോളം ജോലിക്കാരുള്ള കമ്പനിക്ക് ലോകത്താകെ 60 നിർമാണ കേന്ദ്രങ്ങളുണ്ട്. 

Tags:    
News Summary - Salmonella Bacteria Found In Belgian Chocolate Plant, World's Biggest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.