നെതന്യാഹുവിനെതിരെ റാലി; ഏകാധിപത്യ ശ്രമമെന്ന് സമരക്കാർ

തെൽ അവീവ്: നിയമവ്യവസ്ഥ പരിഷ്കരണത്തിനെതിരെ ഇസ്രായേലിൽ തുടർച്ചയായ അഞ്ചാമത് ആഴ്ചയിലും ജനകീയപ്രക്ഷോഭം. മുൻ പ്രധാനമന്ത്രി യൈർ ലാപിഡ് ഉൾപ്പെടെ തെരുവിലിറങ്ങി. നിയമവ്യവസ്ഥയെ കെട്ടിയിടാനും ജനാധിപത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങാനുമാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.

20 നഗരങ്ങളിൽ പ്രതിഷേധം നടന്നു. കനത്ത മഴയിലും തലസ്ഥാനമായ തെൽ അവീവിൽ പതിനായിരങ്ങളാണ് ഒത്തുകൂടിയത്. സുപ്രീംകോടതിയുടെ അധികാരം വെട്ടിക്കുറക്കുന്നതും കോടതിയിലെ നിയമനങ്ങളിൽ ഭരണകൂടത്തിന് നിയന്ത്രണം നൽകുന്നതുമായ നിർദേശങ്ങളാണ് നെതന്യാഹു ഭരണകൂടം മുന്നോട്ടുവെച്ചത്. പരിഷ്‌കാരം പ്രാബല്യത്തിലായാൽ കോടതി ഉത്തരവുകളെ സർക്കാറിന് റദ്ദാക്കാൻ കഴിയും.

ജഡ്ജിമാരുടെ അമിതാധികാരം തടയുക എന്ന ന്യായമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ നവംബറിൽ അധികാരത്തിലേറിയ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സർക്കാറിനെതിരെ സ്വവർഗാനുരാഗികൾ ഉൾപ്പെടെ സമരത്തിലാണ്. 

Tags:    
News Summary - Rally Against Netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.