Photo Credit: Reuters
വാഷിങ്ടൺ: നിയുക്ത യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും തിങ്കളാഴ്ച കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ഭർത്താവും ഒരാഴ്ചക്ക് ശേഷമാകും കോവിഡ് വാക്സിന്റെ അദ്യ ഡോസ് സ്വീകരിക്കുക. ജോ ബൈഡന്‍റെ പ്രസ് സെക്രട്ടറിയായി തെരഞ്ഞെടുക്കെപ്പട്ട ജെൻ സാക്കി വ്യക്തമാക്കിയതാണ് ഇക്കാര്യം.
യു.എസ് വൈസ് പ്രസിഡന്‍റായ മൈക്ക് പെൻസും ഭാര്യയും കൂടാതെ, മുതിർന്ന ഉദ്യോഗസ്ഥരിലൊരാളായ നാൻസി പെലോസിയും വെള്ളിയാഴ്ച കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് പിന്നാലെയാണ് ജോ ബൈഡന്‍ വാക്സിൻ സ്വീകരിക്കുമെന്ന വിവരം പുറത്തുവരുന്നത്.
വാക്സിൻ കുത്തിവെപ്പ് നൽകുന്ന ഡെലവയർ മെഡിക്കൽ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ജോ ബൈഡൻ നന്ദി അറിയിക്കുകയും ചെയ്യും. 'കോവിഡ് വാക്സിൻ ലഭിക്കുന്നവരുടെ മുൻനിരയിൽ ഇടം പിടിക്കാൻ എനിക്ക് ആഗ്രഹമില്ല. എന്നാൽ വാക്സിൻ സുരക്ഷിതമാണെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകാൻ വാക്സിൻ സ്വീകരിക്കും' -ജോ ബൈഡന്‍ പറഞ്ഞു. 78കാരനായ ജോ ബൈഡൻ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.