ബെയ്ജിങ്: ചൈനയിലെ വൻമതിലിെന്റ ഒരുഭാഗം നിർമാണത്തൊഴിലാളികൾ തകർത്തു. ജോലിസ്ഥലത്തേക്ക് പോകാൻ എളുപ്പവഴിക്കു വേണ്ടിയാണ് എക്സ്കവേറ്റർ ഉപയോഗിച്ച് മതിൽ പൊളിച്ചത്. ഷാൻക്സി പ്രവിശ്യയിലാണ് സംഭവം.മതിൽ പൊളിച്ചെന്ന് സംശയിക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
38കാരനായ പുരുഷനും 55 വയസ്സുള്ള സ്ത്രീയുമാണ് പിടിയിലായത്. മതിൽ പൊളിച്ചതിന് സമീപം ജോലി ചെയ്യുന്നവരാണിവർ. ജോലിസ്ഥലത്തേക്കുള്ള യാത്രാദൂരം കുറക്കുന്നതിനുവേണ്ടിയാണ് ഇവർ ഈ കൃത്യം ചെയ്തത്. വൻ മതിലിന് അപരിഹാര്യമായ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മതിൽ തകർത്തതിനെക്കുറിച്ച് ആഗസ്റ്റ് 24നാണ് അധികൃതർക്ക് വിവരം ലഭിച്ചത്. 1987ൽ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച വൻമതിൽ, ബി.സി 220നും എ.ഡി 1600കളിലെ മിങ് രാജവംശ കാലത്തിനുമിടയിലാണ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.