പാസഞ്ചർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 27 പേർ മരിച്ചു; 40 പേർക്ക്​ പരിക്കേറ്റു

പഞ്ചാബ്: പാസഞ്ചർ ബസ് പാകിസ്ഥാൻ പഞ്ചാബിലെ ഇൻഡസ്​ ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിച്ച് 27 പേർ മരിച്ചു. 40 പേർക്ക്​ പരിക്കേറ്റു.സിയാൽകോട്ടിൽ നിന്ന് രാജൻപൂരിലേക്ക് പോകുകയായിരുന്ന ബസ് പഞ്ചാബിലെ ദേര ഖാസി ഖാൻ പ്രദേശത്താണ്​ അപകടത്തിൽപ്പെട്ടത്​.

സംഭവത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 29 പേർ മരിച്ചതായി ഏരിയ കമ്മീഷണർ ഡോ. ഇർഷാദ് അഹമ്മദ് സ്ഥിരീകരിച്ചു. അപകടം നടന്നയുടനെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായും മൃതദേഹങ്ങളെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി മാനേജ്‌മെന്‍റ്​ അറിയിച്ചു.

അപകട മരണത്തിൽ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് ദുഖം രേഖപ്പെടുത്തി. ബലിപെരുന്നാൾ അവധിക്ക്​, നാട്ടിലേക്ക് മടങ്ങുന്നവർക്ക്​ ദുരന്തം സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Over 27 killed, 40 injured after bus collided with truck in Pakistan's Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.