പൗരൻമാരുടെ സുരക്ഷ പുനഃസ്ഥാപിക്കും; യുദ്ധത്തിൽ ഉറപ്പായും ജയിക്കുമെന്ന് നെതന്യാഹു

തെൽ അവീവ്: ഹമാസ് ഇസ്രായേലിലേക്ക് കടന്നു കയറിയതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ദൈർഘ്യമേറിയതും ബുദ്ധിമുട്ടള്ളതുമായ യുദ്ധമാണ് ഹമാസിനെതിരെ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ ആക്രമണമാണ് യുദ്ധത്തിലേക്ക് നയിച്ചത്. വിശ്രമമില്ലാതെ വിജയമുണ്ടാകുന്നത് വരെ പോരാട്ടം തുടരുമെന്നും നെതന്യാഹു അറിയിച്ചു. ഇസ്രായേൽ ജനങ്ങളുടെ സുരക്ഷ പുനഃസ്ഥാപിക്കും. യുദ്ധത്തിൽ നമ്മൾ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ​ല​സ്തീ​ൻ ചെ​റു​ത്തു​നി​ൽ​പ്​ സം​ഘ​ട​ന ‘ഹ​മാ​സ്’ അ​ധി​നി​വി​ഷ്ട ഗ​സ്സ​യി​ൽ​നി​ന്ന് ക​ര, വ്യോ​മ, ക​ട​ൽ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​സ്രാ​യേ​ലിൽ കടന്നുകയറി ശ​നി​യാ​ഴ്ച നടത്തിയ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ 250ഓളം ​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 1500 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തിരുന്നു. മിന്നലാ​ക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 232ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു. 1610 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​രു​​ക​യാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച, ജൂ​ത വി​ശേ​ഷ ആ​ച​ര​ണ​മാ​യ ‘സൂ​ക്കോ​ത്തി’​ന്റെ പേ​രി​ൽ എ​ണ്ണൂ​റോ​ളം ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​രും ജൂ​ത പു​രോ​ഹി​ത​രും കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ അ​ൽ അ​ഖ്സ പ​ള്ളി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി കു​ത്തി​യി​രി​ക്കു​ക​യും ഇ​സ്രാ​യേ​ൽ സൈ​ന്യം ഫ​ല​സ്തീ​നി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഫ​ല​സ്തീ​നി​ൽ പ്ര​ക്ഷു​ബ്​​ധാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ക​ര​യും ക​ട​ലും ആ​കാ​ശ​വും വ​ഴി ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​ക​ൾ ഭേ​ദി​ച്ച് ഹ​മാ​സി​ന്‍റെ സാ​യു​ധ​വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡി​ന്‍റെ ഭ​ട​ന്മാ​ർ ഇ​സ്രാ​യേ​ലി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റി​യ​ത്.

Tags:    
News Summary - Netanyahu warns of ‘long, difficult’ war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.