നായ്പിഡാവ്: സർക്കാറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ച മ്യാന്മറിൽ സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് സൈനിക മേധാവി മിൻ ഓങ് ഹ്ലായിങ്. ആറു മാസം മുമ്പാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പുറത്താക്കി സൈന്യം ഭരണമേറ്റെടുത്തത്. ഭരണമുന്നണി നേതാവായിരുന്ന ഓങ് സാൻ സൂചിയുൾപെടെ അറസ്റ്റിലായിരുന്നു. രണ്ടു വർഷത്തിനിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രധാനമന്ത്രിക്ക് അധികാരം കൈമാറുമെന്നാണ് സൈനിക മേധാവിയുടെ വാഗ്ദാനം. 2023 ആഗസ്റ്റോടെ അടിയന്തരാവസ്ഥ ലക്ഷ്യം നേടുമെന്നും ബഹുകക്ഷി തെരഞ്ഞെടുപ്പ് തന്നെയാകും നടക്കുകയെന്നും അദ്ദേഹം പറയുന്നു.
പുതിയ പ്രഖ്യാപനത്തോടെ രാജ്യം നീണ്ട രണ്ടരവർഷം സൈന്യത്തിനു കീഴിലാകുമെന്നുറപ്പായി. ഒരു വർഷത്തിനകം ഭരണം കൈമാറുമെന്നായിരുന്നു നേരത്തെ വാഗ്ദാനം. ഫെബ്രുവരി ഒന്നിനാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2008ൽ നിലവിൽവന്ന ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്ന് സൈന്യം പറയുന്നു.
സർക്കാറിനെ പുറത്താക്കിയതിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 939 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.