ഡോണൾഡ് ട്രംപ്

എ.ഐയെ നിയന്ത്രിക്കരുത്; ഉത്തരവിട്ട് ട്രംപ്

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇൻലിജൻസിനെ നിയന്ത്രിക്കുന്നതിൽ നിന്ന് യു.എസ് സ്റ്റേറ്റുകളെ വിലക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ട് ട്രംപ്. വിവിധ സംസ്ഥാനങ്ങളിലെ എ.ഐ വിരുദ്ധ നിയമങ്ങൾ നിയന്ത്രിക്കുന്നതിനായി പ്രത്യേക ടാസ്ക്ഫോഴ്സിനും ട്രംപ് രൂപ നൽകിയിട്ടുണ്ട്.

നിയമത്തിന് മുമ്പ് എ.ഐയിൽ നിക്ഷേപിക്കണമെങ്കിൽ 50 സംസ്ഥാനങ്ങളിൽ നിന്നും കമ്പനികൾക്ക് അനുമതി വാങ്ങണമായിരുന്നു. ഇയൊരുസ്ഥിതിക്കാണ് മാറ്റമുണ്ടാകുന്നതെന്നും ട്രംപ് പറഞ്ഞു.​ നേരത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഒരു ദേശീയനയം വേണമെന്ന് സിലിക്കൽ വാലിയി​ലെ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനായി അവർ സർക്കാറിനുമേൽ സമ്മർദം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ നിയമവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്.

എന്നാൽ, പുതിയ നിയമത്തിൽ എ.ഐ നിയന്ത്രിക്കുന്നതിനുള്ള ഒരു നിർദേശവും ഡോണൾഡ് ട്രംപ് മുന്നോട്ടുവെക്കുന്നില്ല. കമ്പനികളും ഇതുസംബന്ധിച്ച നിർദേശങ്ങളൊന്നും നൽകിയിട്ടില്ല. അതേസമയം, ട്രംപിന്റെ ഉത്തരവിനെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. സിലിക്കൺ വാലിയിലെ കമ്പനികൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ട്രംപിന്റെ നിയമമെന്നാണ് മനുഷ്യാവകാശ സംഘടനകൾ ഉൾപ്പടെ വിമർശനം ഉന്നയിക്കുന്നത്.

50 സ്റ്റേറുകളിലൂടെയും കമ്പനികൾക്ക് പേകാനാവില്ല. ഒരു അനുമതി കിട്ടിയാൽ പ്രവർത്തിക്കാൻ സാധിക്കണം. 50 സ്റ്റേറ്റുകളുടേയും അനുമതിവേണമെന്ന നിബന്ധന ദുരന്തമാകും. ഒരു സംസ്ഥാനത്ത് അനുമതി ലഭിച്ചാൽ 50 സ്റ്റേറ്റുകളിലും പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യവേണമെന്ന് ട്രംപ് പറഞ്ഞിരുന്നു. സൗദിയിൽ നടന്ന നിക്ഷേപ ഉച്ചക്കോടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Tags:    
News Summary - Trump signs executive order blocking states from regulating AI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.