മുൻ മിസ് യു.എസ് ചെസ്‌ലി ക്രിസ്റ്റ് കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു

മുൻ മിസ് യു.എസ്.എ ചെസ്‌ലി ക്രിസ്റ്റ് (30) കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു. ഞായറാഴ്ച രാവിലെ ഏഴോടെ മൻഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തിൽനിന്നാണ് അവർ ചാടിയതെന്ന് ന്യൂയോർക്ക് സിറ്റി പൊലീസ് അറിയിച്ചു. ഇതേ കെട്ടിടത്തിൽ ഒൻപതാം നിലയിലാണ് അവർ താമസിച്ചിരുന്നത്.

മരിക്കുന്നതിനു മുമ്പായി ഈദിവസം നിങ്ങൾക്ക് വിശ്രമവും സമാധാനവും നൽകട്ടേയെന്ന് അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അഭിഭാഷകയും ഫാഷൻ വ്ളോഗറും എക്‌ട്രാ ടി.വി കറസ്‌പോണ്ടന്റുമായിരുന്ന അവർ 2019ലാണ് സൗന്ദര്യറാണിപട്ടം ചൂടിയത്.

സൗത്ത് കരോലൈന സർവകലാശാല, വേക്ക് ഫോറസ്റ്റ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നായി മൂന്നു ബിരുദംനേടി. രാജ്യത്ത് ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയേണ്ടിവന്നവരുടെ ശിക്ഷാകാലാവധി കുറക്കാൻ അവർ തടവുകാർക്ക് സൗജന്യമായി നിയമസഹായം നൽകിയിരുന്നു.

2019ൽ,ചെസ്​ലി മിസ് നോർത്ത് കരോലിന യു.എസ്.എ പട്ടം നേടി. മിസ് യു.എസ്.എ 2019 കിരീടം നേടിയ ശേഷം, അവർ ജോലിയിൽ നിന്ന് അവധി എടുത്തു. 2020ൽ അവരുടെ സ്ഥാപനം അവരെ അതിന്റെ ആദ്യത്തെ ഡൈവേഴ്‌സിറ്റി അഡ്വൈസറായി നിയമിച്ചു.

Tags:    
News Summary - Miss USA Cheslie Kryst dies after suffering fall from 60-story building, Harnaaz Sandhu mourns her death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.