ഹെയ്തി പ്രസിഡന്റിന്റെ കൊല; പ്രധാന പ്രതി രണ്ടുവർഷത്തിനു ശേഷം അറസ്റ്റിൽ

പോർട്ട്-ഓ-പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജോവനൽ മോയിസിന്റെ കൊലപാതകത്തിൽ പ്രധാന പ്രതി രണ്ട് വർഷങ്ങൾക്കുശേഷം പിടിയിൽ.

രണ്ട് വർഷം ഒളിവിൽ കഴിഞ്ഞ നിയമവകുപ്പ് മുൻ ഉദ്യോഗസ്ഥനായ ജോസഫ് ബാഡിയോയാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഹെയ്തിയിലെ നീതിന്യായ മന്ത്രാലയത്തിലും ഗവൺമെന്റിന്റെ അഴിമതി വിരുദ്ധ യൂനിറ്റിലും ജോസഫ് ബാഡിയോ പ്രവർത്തിച്ചിട്ടുണ്ട്. മോയിസിന്റെ കൊലപാതകത്തിന് രണ്ടാഴ്ച മുമ്പ് ഇയാളെ നിയമലംഘനം ആരോപിച്ച് ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു.

പോർട്ട്-ഓ-പ്രിൻസിലെ പെഷൻ വൈലിന്റെ സമീപപ്രദേശത്തുനിന്നാണ് ബാഡിയോയെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ പൊലീസ് വക്താവ് ഗാരി ഡെസ്‌റോസിയേഴ്‌സ് പറഞ്ഞു. 2021 ജൂലൈ ഏഴിനാണ് മോയിസ് തന്റെ സ്വകാര്യ വസതിയിൽ വെടിയേറ്റ് മരിച്ചത്. കൊലയെ തുടർന്ന് നിരവധി പേർ അറസ്റ്റിലായിരുന്നു. കടുത്ത രാഷ്ട്രീയ അസ്ഥിരത നിലനിൽക്കെയാണ് കൊലപാതകം അരങ്ങേറിയത്.

Tags:    
News Summary - Main suspect in Haiti President Moïse's assassination arrested after 2-year chase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.