പ്രതീകത്മക ചിത്രം
ബൈറൂത്: ലബനാനിലും ഗസ്സയിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗസ്സയിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ലബനാനിൽ അഞ്ച് പൗരന്മാരും കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ ശൈഖ് റിദ്വാനിൽ പൊലീസ് ചെക്പോസ്റ്റിലാണ് ആക്രമണമുണ്ടായത്. ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കയുടെയും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് വില കൽപിക്കാതെയാണ് ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നത്.
ദക്ഷിണ ലബനാനിലെ ടയർ നഗരത്തിന്റെ വടക്കൻ പ്രാന്തപ്രദേശത്ത് ബാഖ്ബൂഖിൽ നടത്തിയ ആക്രമണത്തിലാണ് അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടത്. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. കെട്ടിടാവശിഷ്ടത്തിനടിയിൽ കുടുങ്ങിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. മാർച്ച് രണ്ടുമുതൽ ലബനാനിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവർ 3123 ആയി. 9506 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.