പ്രതീകാത്മക ചിത്രം

ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ഇന്ന് പ്രാബല്യത്തിൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും ബ്രി​ട്ട​നു​മാ​യു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഇ​ന്ന് പ്രാ​ബ​ല്യ​ത്തി​ൽ. ഇ​ന്ത്യ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന 99 ശ​ത​മാ​നം ഇ​ന​ങ്ങ​ൾ​ക്കു​ള്ള തീ​രു​വ ബ്രി​ട്ട​ൻ ഘ​ട്ടം ഘ​ട്ട​മാ​യി ഒ​ഴി​വാ​ക്കു​മ്പോ​ൾ പ​ക​രം ബ്രി​ട്ട​നി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന 90 ശ​ത​മാ​നം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും തീ​രു​വ ഇ​ന്ത്യ​യും കു​റ​ക്കും. ക​ർ​ഷ​ക​ർ​ക്ക് ദോ​ഷ​ക​ര​മാ​കാ​തി​രി​ക്കാ​ൻ ക്ഷീ​ര​മേ​ഖ​ല, പ​ച്ച​ക്ക​റി, ആ​പ്പി​ൾ, ഭ​ക്ഷ്യ​യെ​ണ്ണ, അ​രി എ​ന്നി​വ​ക്കു​ള്ള തീ​രു​വ ഇ​ന്ത്യ കു​റ​ച്ചി​ല്ല.

10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 85 ശ​ത​മാ​ന​വും തീ​രു​വ​ര​ഹി​ത​മാ​കും. 20 ശ​ത​മാ​നം വ​രെ​യാ​യി​രു​ന്ന സ​മു​ദ്രോ​ൽ​പ​ന്ന തീ​രു​വ പൂ​ജ്യ​മാ​കു​ന്ന​തും സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ തീ​രു​വ ഒ​ഴി​വാ​ക്കു​ന്ന​തും കേ​ര​ള​ത്തി​ന് നേ​ട്ട​മാ​കും. ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​ർ, ആ​സ്റ്റ​ൻ മാ​ർ​ട്ടി​ൻ, റോ​ൾ​സ് റോ​യ്സ് തു​ട​ങ്ങി​യ​വ​യു​ടെ വി​ല​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ ബ്രി​ട്ട​നി​ൽ നി​ന്നു​ള്ള ആ​ഡം​ബ​ര വാ​ഹ​ന ഇ​റ​ക്കു​മ​തി തീ​രു​വ 110 ശ​ത​മാ​നം വ​രെ​യാ​യി​രു​ന്ന​ത് അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 10 ശ​ത​മാ​ന​മാ​യി ഇ​ന്ത്യ കു​റ​ക്കും.

ബ്രി​ട്ട​നി​ൽ നി​ന്നു​ള്ള സ്കോ​ച്ച് വി​സ്കി​ക്കും (ബ്ലെ​ൻ​ഡ​ഡ് അ​ട​ക്കം) ജി​ന്നി​നും അ​ടു​ത്ത 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 150 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 40 ശ​ത​മാ​ന​മാ​യി തീ​രു​വ കു​റ​യും. ബ്രാ‍ണ്ടി, റം, ​വോ​ഡ്ക, തു​ട​ങ്ങി​യ​വ​യു​ടെ തീ​രു​വ 150 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് 75 ശ​ത​മാ​ന​മാ​യും കു​റ​യും.

ഇ​ന്ത്യ​ൻ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രെ അ​തേ ക​മ്പ​നി​യു​ടെ ബ്രി​ട്ടീ​ഷ് ശാ​ഖ​യി​ലേ​ക്കു മാ​റ്റു​മ്പോ​ൾ മൂ​ന്ന് വ​ർ​ഷ​ത്തെ വി​സ ല​ഭി​ക്കും. ജീ​വ​ന​ക്കാ​ർ​ക്കു പു​റ​മെ ജീ​വി​ത​പ​ങ്കാ​ളി​ക്കും തൊ​ഴി​ൽ​വി​സ ല​ഭി​ക്കും. ബ്രി​ട്ട​നി​ലേ​ക്ക് ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ബാ​ധ​ക​മാ​യ സാ​മൂ​ഹി​ക സു​ര​ക്ഷാ നി​കു​തി​യു​ടെ കാ​ല​യ​ള​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ഷെ​ഫു​മാ​ർ, യോ​ഗ അ​ധ്യാ​പ​ക​ർ, ശാ​സ്ത്രീ​യ സം​ഗീ​ത​ജ്ഞ​ർ എ​ന്നി​വ​ർ​ക്ക് ബ്രി​ട്ട​നി​ലേ​ക്ക് പോ​കാ​ൻ താ​ൽ​ക്കാ​ലി​ക അ​വ​സ​രം ല​ഭി​ക്കും.

Tags:    
News Summary - India-UK Trade Deal Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.