കിഴക്കൻ റഫ ഒഴിയാൻ ഫലസ്തീനികൾക്ക് ഇസ്രായേലിന്റെ അന്ത്യശാസനം; വൻ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്

ജറൂസലം: കിഴക്കൻ ഗസ്സയിൽ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ സൈന്യം. അതിന്റെ ഭാഗമായി റഫയിൽനിന്ന് ഒഴിഞ്ഞുപോകാൻ ഫലസ്തീനികളോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഒരുലക്ഷം പേരെ ഒഴിപ്പിക്കുമെന്നാണ് ഇസ്രായേൽ അറിയിച്ചത്. കൈറോയിൽ നടന്ന ഗസ്സ വെടിനിർത്തൽ ചർച്ച പരാജയത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് റഫയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടത്.

റഫയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ എട്ട് കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, റഫയിലെ സൈനിക നീക്കം കൂട്ടക്കുരുതിക്ക് ഇടയാക്കു​മെന്ന് നോർവീജിയൻ റെഫ്യൂജി കൗൺസിൽ വക്താവ് ഹാദിദ് അറിയിച്ചു. കൂട്ടമായി ആളുകൾ മരിച്ചുവീഴുന്നത് ഒഴിവാക്കാനായി ആക്രമണത്തിൽനിന്ന് പിൻമാറാൻ ഇസ്രായേലിനു മേൽ സമ്മർദം ചെലുത്താൻ യു.എസ് അടക്കമുള്ള സഖ്യകക്ഷി​കളോട് ആവശ്യപ്പെടുമെന്നും ഹാദിദ് വ്യക്തമാക്കി.

Tags:    
News Summary - Israel orders Rafah evacuation ahead of military operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.