ഇറാനിൽ അടിയന്തര മന്ത്രിസഭ യോഗം

തെഹ്റാൻ: പ്രസിഡന്‍റും വിദേശകാര്യ മന്ത്രിയും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭ യോഗം ചേരുന്നു. മുഹമ്മദ് മുഖ്ബാർ പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്‍റെ ഭരണകാര്യങ്ങൾ ഒരു തരത്തിലും തടസ്സപ്പെടില്ലെന്നും രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്നും അപകടവാർത്ത അറിഞ്ഞപ്പോൾ തന്നെ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് അ​ലി ഖാം​ന​ഈ​ പറഞ്ഞിരുന്നു.


പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിയുടെയും (63) വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ല​ഹി​യാന്‍റെയും (60) മരണ വാർത്ത ഇറാൻ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് ഡെപ്യൂട്ടി പ്രസിഡൻ്റ് മുഹ്‌സെൻ മൻസൂരിയാണ് സ്ഥിരീകരിച്ചത്. ഹെലികോപ്ടർ പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു. ഇ​റാ​ന്റെ ഭാ​ഗ​മാ​യ കി​ഴ​ക്ക​ൻ അ​സ​ർ​ബൈ​ജാ​ൻ പ്ര​വി​ശ്യ​യു​ടെ ഗ​വ​ർ​ണ​ർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടർ പൈലറ്റ് എന്നിവരും കൊല്ലപ്പെട്ടു. ചില മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ഇറാൻ അധികൃതർ പറയുന്നു.

ഇ​റാ​ൻ - അ​സ​ർ​ബൈ​ജാ​ൻ സം​യു​ക്ത സം​രം​ഭ​മാ​യ അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം ചെയ്ത് മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം ത​ബ്രീ​സി​ലേ​ക്ക് പു​റ​പ്പെ​ട്ടതായിരുന്നു. മൂ​ന്ന് ഹെ​ലി​കോ​പ്ട​റു​ക​ളി​ലാ​യാ​ണ് റ​ഈ​സി​യും സം​ഘ​വും പു​റ​പ്പെ​ട്ട​ത്. മ​റ്റു ര​ണ്ട് ഹെ​ലി​കോ​പ്ട​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​യിരുന്നു. തുർക്കിയ, റഷ്യ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും തിരച്ചിലിൽ പങ്കെടുത്തു. 

Tags:    
News Summary - Iranian government holds emergency meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.