ഇ​റാ​ൻ -യു.​എ​സ് ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച ഇ​ന്ന്

ജ​നീ​വ: ഇ​റാ​ൻ -അ​മേ​രി​ക്ക ര​ണ്ടാം​ഘ​ട്ട ആ​ണ​വ ച​ർ​ച്ച ചൊ​വ്വാ​ഴ്ച ജ​നീ​വ​യി​ൽ ന​ട​ക്കും. അ​തി​ന് മു​ന്നോ​ടി​യാ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി തി​ങ്ക​ളാ​ഴ്ച ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ആ​​ണ​വോ​ർ​ജ ഏ​ജ​ൻ​സി മേ​ധാ​വി റാ​ഫേ​ൽ ഗ്രോ​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​മേ​രി​ക്ക​യു​മാ​യു​ള്ള ച​ർ​ച്ച​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന ഒ​മാ​ന്റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​ർ അ​ൽ ബു​സൈ​ദി​യു​മാ​യും അ​റാ​ഗ്ചി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ​ശ്ചി​മേ​ഷ്യ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ട്രം​പി​ന്റെ മ​രു​മ​ക​നും വ്യ​വ​സാ​യി​യു​മാ​യ ജെ​റാ​ഡ് കു​ഷ്ന​ർ എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ യു.​എ​സ് സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ചാ​ൽ ആ​ണ​വ​ധാ​ര​ണ​ക്ക് ത​യാ​റാ​ണെ​ന്ന ഇ​റാ​ന്റെ നി​ല​പാ​ടി​നോ​ട് അ​മേ​രി​ക്ക അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച​തോ​ടെ ച​ർ​ച്ച​യു​ടെ ഫ​ലം സം​ബ​ന്ധി​ച്ച് പ്ര​തീ​ക്ഷ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ച​ർ​ച്ച​ക​ളി​ലൂ​ടെ​യു​ള്ള പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്ന് അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ പ്ര​തി​ക​രി​ച്ചു.

അ​തി​നി​ടെ യു​ദ്ധ​ത്തി​ന് മു​ന്നൊ​രു​ക്കം ന​ട​ത്തി സ​മ്മ​ർ​ദം ചെ​ലു​ത്താ​നും അ​മേ​രി​ക്ക ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു യു​ദ്ധ​ക്ക​പ്പ​ൽ​കൂ​ടി പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. പേ​ർ​ഷ്യ​ൻ ക​ട​ലി​ൽ തി​ങ്ക​ളാ​ഴ്ച നാ​വി​കാ​ഭ്യാ​സം ന​ട​ത്തി​യാ​ണ് ഇ​റാ​ൻ ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. ഭീ​ഷ​ണി​യു​ടെ ഭാ​ഷ വേ​ണ്ടെ​ന്നും നീ​തി​യു​ക്ത​മാ​യ ച​ർ​ച്ച​ക്ക് എ​പ്പോ​ഴും സ​ന്ന​ദ്ധ​മാ​ണെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Iran-US second round of talks today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.