ഇറാനിൽ പ്രക്ഷോഭകനെ തൂക്കിലേറ്റി

തെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ ഉൾപ്പെട്ടയാളെ ഇറാൻ തൂക്കിലേറ്റി. സെപ്റ്റംബർ 25ന് സത്താർ ഖാൻ തെരുവിൽ സമരത്തിനിടെ സുരക്ഷ ഉദ്യോഗസ്ഥനെ വടിവാൾ കൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ച മുഹ്സിൻ ശികാരിയെയാണ് തൂക്കിലേറ്റിയതെന്ന് ജുഡീഷ്യറിയുടെ ഓൺലൈൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

സുരക്ഷ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനും ക്രമസമാധാനം തകർക്കാനുമാണ് പ്രതി തുനിഞ്ഞതെന്ന് കോടതി പറഞ്ഞു. എന്നാൽ, വിചാരണ പ്രഹസനത്തിലൂടെ മുഹ്സിൻ ശികാരിയെ വധശിക്ഷക്ക് വിധിച്ചത് അന്താരാഷ്ട്രതലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചു.

ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയുടെ മരണത്തിനുശേഷം വ്യാപിച്ച പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇറാനിൽ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. 11 പേർക്ക് കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.

Tags:    
News Summary - Iran Starts Executions By Hanging First Protester

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.