തെൽ അവീവ്: ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. 15ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത്. മിസൈലുകൾ പതിച്ച് നാശനഷ്ടമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ ആണവകേന്ദ്രങ്ങൾ യു.എസ് ആക്രമിച്ചതിന് പിന്നാലെയും ഇസ്രായേലിനെ ലക്ഷ്യമിട്ട് അവർ മിസൈലുകൾ തൊടുത്തിരുന്നു.
അഷോദ് മേഖലയിലും ഗസ്സ അതിർത്തിയിലും ജറുസലേമിലും മിസൈലുകൾ എത്തിയതിന്റെ സൈറണുകൾ മുഴങ്ങിയെന്നാണ് റിപ്പോർട്ടുകൾ. മിസൈലുകൾ എത്തിയെന്ന വിവരം ഐ.ഡി.എഫും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല.
ഇറാനിലെ അമേരിക്കയുടെ പ്രത്യക്ഷ സൈനിക ഇടപെടലിനെതിരെ രൂക്ഷമായി വമർശിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ രംഗത്തെത്തിയിരുന്നു. ഇസ്രായേൽ ഇറാനിൽ ആക്രമണം തുടരുന്നതിനിടെയാണ് ആദ്യഘട്ടത്തിലെ നിലപാടിൽനിന്ന് മലക്കം മറിഞ്ഞ് യു.എസ് യുദ്ധത്തിൽ നേരിട്ട് ഇടപെട്ടത്.
തങ്ങളുടെ അറിവോടെയല്ല ഇറാനിലെ ഇസ്രായേൽ ആക്രമണമെന്ന് അമേരിക്ക ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലെ യു.എസ് ആക്രമണങ്ങളെ പരാമർശിച്ച് ഇസ്രായേലിനും അമേരിക്കക്കും നിർണായക തിരിച്ചടി നൽകുമെന്ന് ഖാംനഈ മുന്നറിയിപ്പ് നൽകി. ഇറാൻ ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയാണ് യു.എസ് ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.